News

Share

ബംഗളൂരുവില്‍ മലയാളി യുവതിക്ക് പീഡനം; ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍

ബംഗളൂരുവില്‍ മലയാളി യുവതിക്ക് പീഡനം; ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍
ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍. ബൈക്ക് ടാക്‌സി ഡ്രൈവറായ അറാഫത്ത്, സുഹൃത്ത് ഷഹാബുദ്ദീന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം.സുഹൃത്തിന്റെ വീട്ടിലെത്തിയ 23കാരി തിരികെ താമസസ്ഥലത്തേക്ക് പോകുന്നതിനാണ് ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. എന്നാല്‍ ബൈക്ക് ടാക്‌സിയുമായി എത്തിയ അറാഫത്ത് യുവതിയെ തന്റെ പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ സുഹൃത്തായ ഷഹാബുദ്ദീനെ വിളിച്ചുവരുത്തി. ഇയാളും യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
യുവതിയെ കാണാതായതോടെ ഒപ്പം തമാസിക്കുന്ന സുഹൃത്തുക്കളാണ് അന്വേഷിച്ച് ഇറങ്ങിയത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ ബൈക്ക് ടാക്‌സി ആപ്പിലെ വിവങ്ങള്‍ ശേഖരിച്ച് പൊലീസ് പ്രതികളെ കുടുക്കുകയായിരുന്നു. ഫ്രീലാന്‍സ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായാണ് യുവതി ബംഗളൂരുവിലേക്ക് എത്തിയത്. പെണ്‍കുട്ടിക്ക് സ്ഥലം പരിചയമില്ലെന്ന് മനസിലാക്കി മറ്റൊരു വഴിയിലൂടെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Latest News

Loading..