News

Share

ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി നഴ്‌സ് യുകെയില്‍ മരിച്ചു

ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി നഴ്‌സ് യുകെയില്‍ മരിച്ചു
.യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായ നിമ്യ മാത്യൂസ് (34) ആണ് ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് നിമ്യയെ അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തലയില്‍ ട്യൂമറാണെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോ ബ്രൈറ്റണിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. ജനുവരിയിലാണ് നിമ്യ യുകെയിലെത്തിയത്. മൂവാറ്റുപുള വാഴക്കുളം സ്വദേശിയായ ഭര്‍ത്താവ് ലിജോ ജോര്‍ജും മൂന്നര വയസ്സുള്ള മകനും അടുത്തിടെയാണ് യുകെയിലെത്തിയത്. നിമ്യയുടെ ആകസ്മിക മരണത്തില്‍ ഗർഷോം ടിവിയുടെ അനുശോചനം  രേഖപെടുത്തുന്നു, കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു

Latest News

Loading..