News

Share

കാണാതായ അധ്യാപകനെ മുൻ കാമുകി വിഷം നൽകി കൊന്നശേഷം മുതലകൾക്ക് ഭക്ഷണമായി നൽകി

കാണാതായ അധ്യാപകനെ മുൻ കാമുകി വിഷം നൽകി കൊന്നശേഷം മുതലകൾക്ക് ഭക്ഷണമായി നൽകി
കഴിഞ്ഞ വർഷം ഒക്ടോബർ 26 ന് കോംഗോയിലെ ബ്രസാവില്ലിൽ നിന്ന് കാണാതായ ഓസ്‌ട്രേലിയക്കാരനായ അധ്യാപകനെ മുൻ കാമുകി വിഷം നൽകി കൊന്നശേഷം മുതലകൾക്ക് ഭക്ഷണമായി നൽകിയെന്ന് കണ്ടെത്തി. സംഗീത അദ്ധ്യാപകൻ മാർക്ക് സിയാവരല്ലയെയാണ് മുൻ കാമുകി വിഷം നൽകികൊന്നശേഷം മുതലകൾ നിറഞ്ഞ ജലാശയത്തിലേക്ക് എറിഞ്ഞത്.ന്യൂ സൗത്ത് വെയിൽസിലെ ലീറ്റണിൽ നിന്നുള്ള 57 കാരനായ മാർക്ക് സിയാവരല്ല ആറ് വർഷം മുമ്പാണ് ആഫ്രിക്കൻ രാജ്യമായ കോംഗോയിലേക്ക് എത്തിയത്. ആദ്യം അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ ഇംഗ്ലീഷും സംഗീതവും പഠിപ്പിക്കുകയും തുടർന്ന് ഫ്രഞ്ച് കോൺസുലർ സ്കൂളിലേക്ക് മാറുകയും ചെയ്തു.സിയവാരല്ലയുടെ കൊലപാതകത്തിൽ മുൻ പങ്കാളി ക്ലെമന്റ് ബെബെക്കയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. താനുമായുള്ള ബന്ധം അവസാനിപ്പിച്ച് ഓസ്ട്രേലിയയിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് സിയവാരല്ലയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ബെബേക്ക പറഞ്ഞു. ഇവരുടെ കുറ്റസമ്മത മൊഴി, പൊലീസ് കോടതിയിൽ ഹാജരാക്കും.“ഞാൻ ഒരു സുഹൃത്തിനോടൊപ്പം ബ്രസാവില്ലിൽ അപ്പാർട്ട്മെന്റിൽ എത്തി സിയവാരല്ലയെ കണ്ടു. പക്ഷേ അയാൾ ഞാനുമായുള്ള അടുപ്പം അവസാനിപ്പിക്കുകയാണെന്നും ഓസ്ട്രേലിയയിലേക്ക് മടങ്ങുകയാണെന്നും പറഞ്ഞു. അയാളുടെ പണവും ബാങ്ക് എടിഎം കാർഡും തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയത്” ബെബേക്ക കുറ്റസമ്മത മൊഴിയിൽ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്‍റെ നിർദേശപ്രകാരമാണ് സിയവാരല്ല കുടിക്കാനായി മേശപ്പുറത്ത് വെച്ചിരുന്ന വെള്ളത്തിൽ വിഷം കലർത്തിയത്.
വിഷം കഴിച്ച് അബോധാവസ്ഥയിലായ സിയവാരല്ല, അര മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. പിന്നീട് മറ്റൊരാളുടെ സഹായത്തോടെ സിയവാരല്ലയുടെ മൃതദേഹം മുതലകൾ നിറഞ്ഞ ജലാശയത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സിയാവരല്ലയുടെ മരണവാർത്ത അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് അദ്ദേഹത്തിന്‍റെ കുടുംബം. ബ്രസാവില്ലെ അപകടകരമായ സ്ഥലമാണെന്ന് തന്റെ സഹോദരന് അറിയാമായിരുന്നെന്നും എന്നാൽ ആഫ്രിക്കയിലെ കുട്ടികളെ പഠിപ്പിക്കുന്നതിൽ അദ്ദേഹത്തിന് അതിയായ താൽപര്യമുണ്ടായിരുന്നുവെന്നും സഹോദരൻ ഡാരൻ പറഞ്ഞു.

Latest News

Loading..