News

Share

മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന് പുതിയ സാരഥികൾ

 മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്   പുതിയ സാരഥികൾ
കെൻറ്റിലെ പ്രമുഖ മെയാളികൂട്ടായ്മയായ MMA യുടെ വാർഷിക പൊതുയോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി മാസം ഏഴാം തിയതി ക്രിസ്തുമസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.പ്രസിഡണ്ടായി ശ്രീ ബൈജു  ഡാനിയേലും സെക്രട്ടറി ആയി ശ്രീ . ബൈജു  തങ്കച്ചനും ട്രഷററായി ശ്രീ .വർഗീസ് സ്കറിയയും തിരഞ്ഞെടുക്കപ്പെട്ടു .കമ്മിറ്റിഅംഗങ്ങളായി സർവ്വശ്രീ ഷൈജൻ തോമസ്, ജോഷി ജോസഫ് ,ബിജു ബഹനാൻ,ലാലിച്ചൻ ജോസഫ് ,ശ്രീമതി .ലിബിയ ഫിലിപ്പ് ,ജിസ്‌ന മൈക്കിൾ ,ശാലിനി ജോണി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
പ്രൗഢമായ ചടങ്ങിൽ  മെയ്ഡ്സ്റ്റോൺ മേയർ മുഖ്യാഥിതി  ആയിരുന്നു  അരങ്ങിൽ വിസ്മയം തീർത്ത നിരവധി കലാപരിപാടികളും അവതരിപ്പിക്കപെട്ടു.സംഘടന രംഗത്ത് പ്രാഗത്ഭ്യം ളിയിച്ചഅനുഭവസമ്പന്നരും ബഹുമുഖ പ്രതിഭകളായ  നവാഗതരും ഒരുമിക്കുന്ന മികച്ച കമ്മിറ്റിയാണ് നിലവിൽ വന്നതെന്നും പുതിയ സാരഥികൾക്കു ഭാവുകങ്ങൾ നേരുന്നതായും സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് ജോ വർഗീസ് ,സെക്രട്ടറി പ്രവീൺ രാമകൃഷ്ണൻ ,ട്രഷറർ ശ്രീജിത് എന്നിവർ അറിയിച്ചു .പുതിയ കമ്മിറ്റി ആദ്യ യോഗംചേരുകയും വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകുകയും ചെയ്തു .അവയ്ക്ക് നേതൃത്വം നല്കാൻ കോർഡിനേറ്റർമാരായി വിവിധ കമ്മിറ്റി അംഗങ്ങളും ചുമതലയേറ്റു .
വർഷം  മുഴുവൻ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് രൂപരേഖ തയ്യാറാക്കി വരുന്നതായും വൻ സ്പോർട്സ് ആൻഡ് ആർട്സ് മേളകളും ജീവകാരുണ്യ പ്രവർത്തനങ്ങളും മാതൃകാപരമായി സംഘടിപ്പിച്ചു പ്രശംസ നേടിയിട്ടുള്ള UK യിലെ പ്രശസ്തമായ MMA യുടെ പുതിയ ഭാരവാഹികൾ അറിയിച്ചു.

Latest News

Loading..