News

Share

വയോധികയെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ; കുടുങ്ങിയത് പ്രതിയുടെ ഭാര്യ എടുത്ത വീഡിയോയിലൂടെ

വയോധികയെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ; കുടുങ്ങിയത് പ്രതിയുടെ ഭാര്യ എടുത്ത വീഡിയോയിലൂടെ
കോട്ടയം: മീനടത്ത് വയോധികയെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. മീനടം മാത്തുർപ്പടി തെക്കേൽ കൊച്ചുമോൻ ( 48 ) ആണ് അറസ്റ്റിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോൻ വീട്ടിൽ സ്ഥിരമായി മാതാവിനെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ടിട്ടും ഇയാൾ മർദനം തുടർന്നുകൊണ്ടിരുന്നു.ഇന്നലെ വീണ്ടും മാതാവിനെ മർദിക്കുന്ന സമയത്ത് കൊച്ചുമോന്റെ ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാർഡുമെമ്പർക്കും മറ്റുള്ളവർക്കും അയക്കുകയായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Latest News

Loading..