നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിന് ഹൈക്കോടതി 10 ദിവസം കൂടി അനുവദിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിന് ഹൈക്കോടതി 10 ദിവസം കൂടി അനുവദിച്ചു. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.
പുതിയ സാക്ഷികളുടെ വിസ്താരം പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് കോടതിയെ സമീപിച്ചത്.
സാക്ഷികളില്‍ ചിലര്‍ മറ്റ് സംസ്ഥാനങ്ങളിലാണെന്നും ഒരാള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടികാട്ടി. തുടര്‍ന്ന് സാക്ഷിവിസ്താരത്തിനായി ജനുവരി 27 മുതല്‍ പത്ത് ദിവസം കോടതി കൂടുതല്‍ അനുവദിക്കുകയായിരുന്നു. ജനുവരി 22നായിരുന്നു വിചാരണക്കോടതിയില്‍ സാക്ഷിവിസ്താരം ആരംഭിച്ചത്.