പൊലിസില്‍ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.മൂവായിരത്തില്‍ അധികം ഉദ്യോഗസ്ഥരാണ് നിലവിൽ കോവിഡ് ബാധിതരായിരിക്കുന്നത്.
റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കാന്‍ പരിശോധന നടത്തിയവരിലും രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ ഉയരുമ്പോഴും ബദല്‍ ക്രമീകരണം ഒരുക്കാത്തതിലും പരിശീലനം മാറ്റാത്തതിലും പ്രതിഷേധം ഉയരുന്നുണ്ട്.
തിങ്കളാഴ്ച മാത്രം 494 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും നാനൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസമായി ശരാശരി മുന്നൂറില്‍ അധികം വീതം രോഗികളായതോടെയാണ് സേനയിലെ കോവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തിന് മുകളിലേക്ക് ഉയര്‍ന്നത്.