- Home
- News
News
തിരു : കെ-മാറ്റ് പരീക്ഷ എഴുതാതെ സ്വാശ്രയ സ്ഥാപനങ്ങളിൽ എം ബി എ കോഴ്സിന് പഠിക്കുന്ന ഒഇസി, ഒബിസി (എച്ച്) വിഭാഗം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചു.മെരിറ്റ് - റിസർവേഷൻ വിഭാഗത്തിൽ പ്രവേശനം നേടിയവരാകണം വിദ്യാർത്ഥികൾ
കോവിഡ് പശ്ചാത്തലത്തിൽ കെ മാറ്റ് പരീക്ഷ എഴുതാൻ പട്ടിക വിഭാഗ -പിന്നാക്ക വിദ്യാർത്ഥികളിൽ പലർക്കും കഴിഞ്ഞിരുന്നില്ല. ഇതുമൂലം സംവരണ ക്വോട്ടയിലെ ഒഴിവുകളിൽ പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തിയിരുന്നു. ഇത്തരത്തിൽ പ്രവേശനം ലഭിച്ച സംവരണ വിഭാഗക്കാർക്കാണ് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ ഉത്തരവായത്.
കെ രാധാകൃഷ്ണൻ മന്ത്രിയുടെ ഓഫീസ്