ഖനനത്തില്‍ കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കും; നിറയെ സ്വര്‍ണനാണയങ്ങള്‍, ഗവേഷകര്‍ പറയുന്നത് ഇങ്ങനെ
പഴയ കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ നിധി ശേഖരം കിട്ടുന്ന സംഭവങ്ങള്‍ ഒരുപാടുണ്ട്. സ്വര്‍ണവും പണവും അടങ്ങുന്ന വലിയ നിധികളൊക്കെ കിട്ടുന്നതാണ് പതിവ്. പണ്ടുകാലത്തുള്ളവര്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ടുള്ള സാധനങ്ങളൊക്കെയാണ് ഇങ്ങനെ കിട്ടാറുള്ളത്. ഇപ്പോഴിതാ ഇസ്രയേലില്‍ നിന്നും അങ്ങനെയൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. അവിടെയുള്ള ഗോലാന്‍ കുന്നിന് സമീപത്തുള്ള ഒരു പ്രകൃതി സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ ഖനനത്തിടെ കണ്ടെത്തിയ കാര്യങ്ങളാണ് ഏവരെയും ഞെട്ടിക്കുന്നത്. ഇവിടെ നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശുദ്ധ സര്‍ണനാണയങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.44 ശുദ്ധ സ്വര്‍ണ നാണയങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇവ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഭാഗങ്ങല്‍ മുസ്ലീങ്ങള്‍ ആക്രമിച്ച് സ്വന്തമാക്കിയപ്പോള്‍ ഉടമ ഒളിപ്പിച്ചതാകാമെന്നാണ് കരുതുന്നത്. ഏകദേശം 170 ഗ്രാം ഭാരമുള്ള സ്വര്‍ണങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.ബനിയാസ് സൈറ്റില്‍ നിന്ന് കണ്ടെത്തിയ ഇവ, 635-ല്‍ മുസ്ലീ സൈനികര്‍ പ്രദേശം പിടിച്ചടക്കിയ സമയത്ത് ഒളിപ്പിച്ച് വച്ചതാകാമെന്ന് കണക്ക് കൂട്ടുന്നു. ആയിരം വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന റോമന്‍ സാമ്രാജ്യത്തിന്റെ കിഴക്കന്‍ പകുതയായിരുന്നു ബൈസന്റൈന്‍ സാമ്രാജ്യം. യുദ്ധ ഭീഷണി സമയത്ത് ഉടമ പിന്നീട് എപ്പോഴെങ്കിലും എടുക്കാമെന്ന് കരുതി കുഴിച്ചിട്ടതാകാമെന്ന് കരതുന്നെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.ഇവിടെ നിന്നും സ്വര്‍ണ നാണയത്തെ കൂടാതെ പുരാതന നഗരത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ജന ചാനലുകള്‍, പൈപ്പുകള്‍, വെങ്കല നാണയങ്ങള്‍ എന്നിവ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചില നാണയങ്ങള്‍ ഫോകാസ് ചക്രവര്‍ത്തിയുടെ നാണയങ്ങളാണെന്നും എന്നാല്‍ മിക്കവയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഹെരാക്ലിയസിന്റേതാണെന്നും അവകാശപ്പെടുന്നു.അതേസമയം, അടുത്തിടെ ഇന്ത്യയിലെ മധ്യപ്രദേശ് സംസ്ഥാനത്ത് ഒരു വീട് പൊളിച്ചപ്പോള്‍ ഏറെ വര്‍ഷം പഴക്കമുള്ള സ്വര്‍ണ നാണയങ്ങള്‍ കണ്ടെത്തിയിരുന്നു. വീട് പൊളിക്കുമ്പോള്‍ 86 സ്വര്‍ണ നാണയങ്ങളാണ് എട്ടോളം വരുന്ന തൊഴിലാളികള്‍ക്ക് ലഭിച്ചത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് സംഭവം. ഏകദേശം 60 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണ നാണയങ്ങളാണ് ഇവര്‍ക്ക് ലഭിച്ചത്. ഇവര്‍ സ്വര്‍ണം ലഭിച്ച വിവരം മറ്റാരെയും അറിയിക്കാതെ സ്വയം വീതിച്ചെടുക്കുകയും ചെയ്തു.എന്നാല്‍ ഈ സ്വര്‍ണ്ണ നാണയങ്ങള്‍ പുരാവസ്തു പ്രാധാന്യമുള്ളതാകാമായിരുന്നു, ലോക്കല്‍ പോലീസിനെ അറിയിക്കാതെ തൊഴിലാളികള്‍ അത് വിതരണം ചെയ്തു, ഇതേ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പഴയ വീട്ടില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് തൊഴിലാളികള്‍ ഈ സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് അഡീഷണല്‍ സൂപ്രണ്ട് പറഞ്ഞിരുന്നു.
Loading..