News

Share

ഷുഹൈബിനെ ഉപേക്ഷിച്ച് സാനിയ?: കാരണം അയിഷയുമായുള്ള ഭർത്താവിന്റെ ബന്ധമോ, പ്രതികരിച്ച് പാക് നടി

ഷുഹൈബിനെ ഉപേക്ഷിച്ച് സാനിയ?: കാരണം അയിഷയുമായുള്ള ഭർത്താവിന്റെ ബന്ധമോ, പ്രതികരിച്ച് പാക് നടി
ഇന്ത്യയുടെ മുന്‍ ടെന്നീസ് താരം സാനിയ മിർസയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും വിവാഹ മോചിതരായേക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങള്‍ മുതല്‍ പുറത്ത് വരുന്നത്. ഇരുവരും ഇപ്പോള്‍ ദുബായിലാണുള്ളതെങ്കിലും വ്യത്യസ്ത ഇടങ്ങളിലായിട്ടാണ് താമസമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ പാകിസ്ഥാനി സിനിമ താരവും മോഡലുമായ അയിഷ ഒമറാണ് ഇരുവരും വേർപരിയാനുള്ള പ്രധാന കാരണമെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഷുഹൈബും അയിഷയും ഇപ്പോള്‍ ഡേറ്റിങ്ങിലാണെന്നും ഒരുമിച്ച് താമസിക്കുകയാണെന്നും അഭ്യൂഹമുണ്ട്. കഴിഞ്ഞ വർഷണം ഇരുവരും തമ്മിലുള്ള ഒരു ഫോട്ടോഷോട്ടും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഐയിഷ ഒമർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
അയിഷയും ഷുഹൈബ് മാലിക്കും വിവാഹിതരാകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് വിഷയത്തിലുള്ള മോഡലിന്റെ പ്രതികരണം. ഒരിക്കലും അത്തരമൊരു ചിന്തയില്ല. "ഇല്ല. അദ്ദേഹം വിവാഹിതനാണ്, ഭാര്യയുമായി വളരെ സന്തുഷ്ട ജീവിതമാണ് നയിക്കുന്നത്. ഞാൻ ഇരുവരേയും ബഹുമാനിക്കുന്നു. ഞാനും ഷോയ്ബും നല്ല സുഹൃത്തുക്കളാണ്, പരസ്പരം കരുതലുള്ളവരാണ്. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു. ഈ ലോകത്ത് ഇതുപോലുള്ള ബന്ധങ്ങള്‍ ധാരാളമുണ്ട്''- അയിഷ വ്യക്തമാക്കി.

സാനിയ മിർസയുടെയും ഷുഹൈബ് മാലിക്കിന്റെയും വേർപിരിയൽ വാർത്ത ഇരുവരുടേയും ആരാധകരില്‍ വലിയ ഞെട്ടലായിരുന്നു ഉണ്ടാക്കിയത്. ഷോയിബ് മാലിക്കും അയിഷ ഒമറും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അടുപ്പമാണ് ദമ്പതികളുടെ വിവാഹമോചനത്തിന് കാരണമെന്നായിരുന്നു പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇന്ന് പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാള്‍ കൂടിയാണ് അയിഷ ഒമർ.ദീർഘ നാളത്തെ പ്രണയത്തിന് ശേഷം 2010 ലായിരുന്നു സാനിയ മിർസയും ഷുഹൈബ് മാലിക്കും തമ്മിലുള്ള വിവാഹം. ഇന്ത്യ-പാക് ബന്ധം കൂടി വരുന്ന ബന്ധമായിരുന്നതിനാല്‍ വലിയ വിമർശനങ്ങളും ഈ സമയത്ത് ഉയർന്ന് വന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചുകൊണ്ടായിരുന്നു ഇരുവരും ഒന്നായത്. 2018 ഒക്ടോബർ 30 ന് ദമ്പതികള്‍ക്ക് ഇസാൻ മിർസ മാലിക് എന്ന മകന്‍ ജനിക്കുകയും ചെയ്തിരുന്നു.എന്നാല്‍ താമസിയാതെ ചില പ്രശ്‌നങ്ങൾ അവരുടെ ജീവിതത്തിലേക്ക് കടന്ന് വരികയും വേർപിരിയാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇരുവരും വിവാഹമോചിതരാണെന്ന നിരവധി അഭ്യൂഹങ്ങൾ ഇതിനോടകം പ്രചരിച്ചെങ്കിലും ഇരുവരുടെയും ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. സാനിയ മിർസ തന്റെ സോഷ്യൽ മീഡിയ പേജിൽ അവ്യക്തമായ പല പോസ്റ്റുകളും സ്റ്റോറികളും പങ്കുവെച്ചതും ആകാംക്ഷ വർധിപ്പിച്ചു.

'തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു? അല്ലാഹുവിനെ കണ്ടെത്താൻ''- എന്നായിരുന്നു സാനിയ ഏറ്റവും ഒടുവിൽ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്‌റ്റോറി. കഠിനമായ ദിനങ്ങളിൽ മുന്നോട്ടുപോകാൻ സഹായിക്കുന്ന നിമിഷങ്ങൾ എന്ന അടിക്കുറിപ്പായിരുന്നു ഇതിനും ദിവസങ്ങള്‍ക്കും മുമ്പ് മകനുമായി പങ്കുവെച്ച ചിത്രത്തിന് സാനിയ മിർസ നല്‍കിയത്. മാനസികമായി തളർന്നിരിക്കുകയാണെന്നും പ്രത്യേക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും താരം കുറിച്ചിട്ടുണ്ട്.സാനിയയെയും ഷുഹൈബിനേയും വിവാഹ മോചനം സംബന്ധിച്ച അന്തിമ പ്രഖ്യാപനത്തിൽ നിന്ന് തടഞ്ഞത് നിയമപരമായ പ്രശ്‌നങ്ങൾ മാത്രമല്ലെന്നാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇരുവരും ചേർന്ന നടത്തുന്ന 'ദി മിർസ മാലിക്ക് ഷോ' ആണ് ഇരുവരും തമ്മിലുള്ള വേർപിരിയൽ വൈകുന്നതിനുള്ള പ്രധാന കാരണമെന്നാണ് സൂചന. കൂടുതൽ വ്യക്തിപരമായ വിവരങ്ങൾ പുറത്ത് വരാൻ പാടില്ലെന്നാണ് ഷോ സംബന്ധിച്ച പ്രധാന കരാർ.

Latest News

Loading..