റോയൽ മറൈനെ കുത്തിക്കൊലപ്പെടുത്തിയ അഫ്ഗാൻ അഭയാർഥിക്ക് 29 വർഷം തടവ്.
കഴിഞ്ഞ വർഷം 2022 മാർച്ച് 12-ന് ബോൺമൗത്തിൽ പുലർച്ചെ 4.40 ന് ഒരു സബ്‌വേ സാൻഡ്‌വിച്ച് സ്റ്റോറിന് പുറത്ത് ഇ-സ്‌കൂട്ടറുമായി ബന്ധപ്പെട്ട വാക്കു തർക്കത്തിനിടെയാണ് 21 കാരനായ തോമസ് റോബർട്ട്‌സിനെ 21 കാരനായ ലവൻഗീൻ അബ്ദുൾറഹിംസായി കുത്തി കൊലപ്പെടുത്തിയത് .തന്റെ സുഹൃത്ത് ജെയിംസ് മെഡ്‌വേ അബ്ദുൾറഹിംസായിയുമായി തർക്കത്തിലേർപ്പെട്ടപ്പോൾ ഡിജെ ആയ റോബർട്ട്‌സ് രണ്ടുപേരെയും രമ്യതയിലാക്കാൻ ശ്രമിക്കവെയാണ് റോബർട്ട്സ് നെ കുത്തിയത് .അഫ്ഗാൻ അനാഥനായ ഒരു യുവാവായി അഭിനയിച്ചായിരുന്നു അബ്ദുൾറഹിംസായി 2019 ൽ യുകെയിൽ പ്രവേശനം നേടിയത് എന്നാൽ യഥാർത്ഥത്തിൽ സെർബിയയിൽ കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേരെ വെടിവെച്ച് കൊന്നതിന് പോലീസ് തിരയുന്ന 19 വയസ്സുകാരനായിരുന്നു .കത്തികുത്തിനു ശേഷം അബദ്ധത്തിൽ തന്റെ ഫോൺ സംഭവസ്ഥലത്ത് ഉപേക്ഷിച്ചതിന് ശേഷം കാൽനടയായി രക്ഷപ്പെടുകയായിരുന്നു 24 മണിക്കൂറിനു ശേഷം അബ്ദുൾറഹിംസായിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ശിക്ഷ വിധിച്ച ജഡ്ജി പോൾ ഡഗ്‌ഡേൽ സംഭവത്തെ തീവ്രവും വിവേകശൂന്യവുമായ അക്രമം എന്നാണ് വിശേഷിപ്പിച്ചത്.