News

കോഴിക്കോട് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ ആളുടെ അയൽവാസിയും മരിച്ച നിലയിൽ; ദൂരുഹതയേറുന്നു

കോഴിക്കോട് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ ആളുടെ അയൽവാസിയും മരിച്ച നിലയിൽ; ദൂരുഹതയേറുന്നു
കോഴിക്കോട്: മധ്യവയസ്‌കനെ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് കായക്കൊടിയിലാണ് സംഭവം. ഈന്തുള്ളതറയില്‍ വണ്ണാന്റെപറമ്പത്ത് രാജീവനെയാണ് വീടുനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ, രാജീവന്റെ അയല്‍വാസി ബാബുവിനെ (50) കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയിരുന്നു.ബാബു ഹോട്ടല്‍ തൊഴിലാളിയും രാജീവന്‍ ഓട്ടോ റിക്ഷാ തൊഴിലാളിയുമാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തൊട്ടില്‍പ്പാലം പെലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും.
Share

Latest News

Loading..