ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത പ്രതി അറസ്റ്റിൽ
ആലപ്പുഴ: ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ് പ്രതി പ്രണവ് പിടിയിൽ. യുവതി വീട്ടിലേക്ക് പോകുന്ന സമയത്ത് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. പ്രതി യുവതിയെ വഴിയിൽ വെച്ച് തടഞ്ഞുനിര്‍ത്തുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു.
ഇവിടെനിന്ന് ഇയാളുടെ തന്നെ വീട്ടിലെത്തിച്ചാണ് ക്രൂരമായി ബലാത്സംഗംചെയ്തത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡിൽ കണ്ട നാട്ടുകാർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കൾ എത്തി പ്രദേശത്ത് പരിശോധച്ചിപ്പോഴാണ് വീട്ടിൽ അവശനിലയിൽ യുവതിയെ കണ്ടെത്തിയത്. ഈ സമയത്ത് പ്രതി പ്രണവ് ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും നൂറനാട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രണവിനെ പിടികൂടിയത്. പ്രണവ് നിരന്തരം ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് പറഞ്ഞു.