ഇരുപത്തിരണ്ടുകാരനുമായി ബന്ധമാരോപിച്ച് 47 കാരിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ഗോരഖ്പൂർ: മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. രാജ്ഘട്ടിലെ ഖുറംപൂർ സ്വദേശിയായ ശരദ്ചന്ദ്ര പാൽ എന്നയാളാണ് ഭാര്യ നീല(47)ത്തെ കൊലപ്പെടുത്തിയത്. മകന്റെ പ്രായത്തിലുള്ള യുവാവുമായി അവിഹിതബന്ധമാരോപിച്ച് നീലത്തെ കൊലപ്പെടുത്തിയത്.
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാൻ ഇയാൾ രാജ്ഘട്ട് പൊലീസ് സ്റ്റേഷനിലെത്തി. ഉടൻ തന്നെ ഇയാളുടെ വീട്ടിലേക്ക് എത്തിയ പൊലീസ് നീലത്തെ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പൊലീസ് പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.ഭാര്യ നീലം തന്നേക്കാൾ 22കാരനുമായി അവിഹിത ബന്ധത്തിലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. ഇതിന്റെ പേരിൽ ഇരുവർക്കുമിടയിൽ വഴക്ക് പതിവായിരുന്നു. കുട്ടികൾ വീട്ടിലില്ലാതിരുന്ന നേരത്ത് ഈ ബന്ധത്തെച്ചൊല്ലി ഭാര്യയും ഭർത്താവും തമ്മിൽ വഴിക്കിട്ടു. തർക്കം മൂർച്ഛിച്ചതോടെ ദേഷ്യം മൂത്ത് പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.