News

Share

നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ എഞ്ചിനിയറിങ് വിദ്യാർഥി അറസ്റ്റിൽ

നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ എഞ്ചിനിയറിങ് വിദ്യാർഥി അറസ്റ്റിൽ
ഭുവനേശ്വർ: നാലു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ എഞ്ചിനിയറിങ് വിദ്യാർഥി അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ അസ്കയ്ക്ക് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ തൊട്ടടുത്ത വീട്ടിലെ ടെറസിൽ നിന്ന് കുട്ടിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ‌ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇരുമ്പുവാതിൽ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന്റെ യഥാർഥ കാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായ ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി.

Latest News

Loading..