അയ്യോ! ഞങ്ങടെ പഴയ കീർത്തി എവിടെ? കീർത്തി സുരേഷിന്റെ ഗ്ലാമർ ചിത്രങ്ങളിൽ നെടുവീർപ്പുമായി ആരാധകർ
മോഡേൺ ഗേൾ ആണ് കീർത്തി സുരേഷ് (Keerthy Suresh). അതിൽ സംശയമില്ല. എന്നാൽ കേരളം വിട്ടാൽ ദാവണി അഴകിലെ സുന്ദരിയാണ് കീർത്തി. നാടൻ പെൺകൊടിയായി കീർത്തി തിളങ്ങിയ വേഷങ്ങൾ ആണ് ഫാൻസിന്റെ മനസ്സിൽ ഇപ്പോഴും. അക്കാരണത്താൽ തന്നെ കീർത്തിയുടെ ഗ്ലാമറസ് മേക്കോവർ അവരെ ഞെട്ടിച്ചില്ലെങ്കിൽ മാത്രം അത്ഭുതപ്പെടുക.കഴിഞ്ഞ ദിവസം 'ബ്ളൂമിംഗ് ബോൾഡ്' എന്ന കാപ്‌ഷനിൽ ഓഫ് ഷോൾഡർ ഫ്ലോറൽ ജമ്പ് സ്യൂട്ട് അണിഞ്ഞാണ് കീർത്തി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കഴുത്തിൽ പച്ചക്കല്ലും, മുത്തുകളും പതിപ്പിച്ച മാലയും കാതിൽ അതുപോലുള്ള കമ്മലും കീർത്തി അണിഞ്ഞിരുന്നു. ഇതിനു താഴെയാണ് കീർത്തിയുടെ ആരാധകർ എത്തിച്ചേർന്നത് (തുടർന്ന് വായിക്കുക)പഴയ കീർത്തിയെ മിസ് ചെയ്യുന്നു, കീർത്തിക്ക് എന്തുപറ്റി, പരമ്പരാഗത വേഷമാണ് കീർത്തിയിൽ നിന്നും പ്രതീക്ഷിക്കുന്നത്... എന്നിങ്ങനെ പോകുന്നു വിവിധ ഭാഷകളിലെ കമന്റ്സ്.കീർത്തി സുരേഷ് മലയാളത്തിൽ സജീവമല്ല. ഏറ്റവും ഒടുവിലായി ടൊവിനോ തോമസ് നായകനായ 'വാശി' എന്ന ചിത്രത്തിൽ കീർത്തി അഭിനയിച്ചിരുന്നു.'മഹാനടി' എന്ന സിനിമയിലെ പ്രകടനത്തിന് കീർത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. മഹാനടി സാവിത്രിയുടെ ജീവിത കഥപറഞ്ഞ ചിത്രമായിരുന്നു ഇത്. നടൻ ദുൽഖർ സൽമാൻ നായകവേഷം ചെയ്തു.
ഇനി തമിഴ്, തെലുങ്ക് സിനിമകൾ കീർത്തിയുടേതായി വരാനിരിക്കുന്നു. ചിത്രീകരണം പൂർത്തിയായതും, നടന്നു കൊണ്ടിരിക്കുന്നതുമായ സിനിമകൾ ഈ കൂട്ടത്തിലുണ്ട്.നാനി നായകനായ 'ദസറ' എന്ന സിനിമ കീർത്തിയുടെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. തെലുങ്ക് ഭാഷയിലെ ചിത്രം പാൻ ഇന്ത്യൻ റിലീസ് ആയിരിക്കും. ഇതിലെ ഗാനങ്ങൾ ഹിറ്റായിക്കഴിഞ്ഞു.റിങ്ങ്മാസ്റ്റർ' എന്ന സിനിമയ്ക്ക് ശേഷം കീർത്തി മലയാള സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തിരുന്നു. ശേഷം മോഹൻലാൽ - പ്രിയദർശൻ ചിത്രം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹത്തിലൂടെയാണ്' മടങ്ങിവന്നത്