മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ കാലം ചെയ്തു; വിടവാങ്ങുന്നത് സഭയുടെ ക്രാന്തദര്‍ശിയായ ആചാര്യന്‍
കോട്ടയം: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ കാലം ചെയ്തു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചങ്ങനാശേരി സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.17-ഓടെയായിരുന്നു മരണം സംഭവിച്ചത്. 1930 ഓഗസ്റ്റ് 14-ന് ആയിരുന്നു ജോസഫ് പൗവത്തിലിന്റെ ജനനം.ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം അസംപ്ഷന്‍ ഇടവകയില്‍ അതിപുരാതനമായ പൗവത്തില്‍ കുടുംബത്തില്‍ ആണ് ജനിച്ചത്. പരേതരായ പൗവത്തില്‍ അപ്പച്ചന്‍-മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. 1962 ഒക്ടോബര്‍ മൂന്നിന് ആണ് ജോസഫ് പൗവത്തില്‍ പൗരോഹിത്യം സ്വീകരിച്ചത്. 1972 ജനുവരി 29 ന് ആണ് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി ചുമതലയേറ്റത്.
രണ്ടാഴ്ചയ്ക്ക് ശേഷം റോമില്‍ വച്ച് പോള്‍ ആറാമന്‍ പാപ്പായില്‍ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി പടിയറയുടെ സഹായ മെത്രാനായിരുന്നു. 1977 ഫെബ്രുവരി 26 ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായതും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ ആയിരുന്നു. 1977 മേയ് 12-ന് ബിഷപ്പായി നിയമിക്കപ്പെട്ടു.1985 നവംബര്‍ അഞ്ചിന് ആണ് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെടുന്നത്. രണ്ട് പതിറ്റാണ്ടില്‍ ഏറെയായി ചങ്ങനാശേരി അതിരൂപതയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു. സഭയുടെ ക്രാന്ത ദര്‍ശിയായ ആചാര്യന്‍ എന്ന വിശേഷണവും അദ്ദേഹത്തെ തേടിയെത്തി. സഭാപിതാക്കന്മാര്‍ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് മാര്‍ പൗവത്തിലിനെ വിശേഷിപ്പിച്ചിരുന്നത്.
1993 മുതല്‍ 1996 വരെ കെ സി ബി സി പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1994 മുതല്‍ 1998 വരെ സി ബി സി ഐ പ്രസിഡന്റ് ആയിരുന്നു. 2007 മാര്‍ച്ച് 19 ന് ആണ് മാര്‍ ജോസഫ് പൗവത്തില്‍ വിരമിച്ചു. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് മാര്‍ ജോസഫ് പൗവത്തില്‍ കാലം ചെയ്തത്.
Loading..