ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ ആഭരണമോഷണം; വീട്ടുജോലിക്കാരി അറസ്റ്റിൽ
ചെന്നൈ: നടന്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തിന്റെ 60 ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണ- വജ്രാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഐശ്വര്യയുടെ വീട്ടുജോലിക്കാരിയായ ഈശ്വരിയാണ്(40) പിടിയിലായത്.ഈശ്വരിയുടെയും ഭര്‍ത്താവ് വെങ്കിടേശന്റെയും ബാങ്ക് അക്കൗണ്ടുകളിലൂടെ ഇടയ്ക്കിടെ നടന്ന വന്‍ തുകയുടെ ഇടപാടുകളാണ് അന്വേഷണം ഇവരിലേക്കെത്തിച്ചത്. തുടര്‍ന്ന് ദമ്പതിമാരെ ചോദ്യംചെയ്യാനായി തേനാംപേട്ട് പോലീസ് സ്റ്റേഷനിലെത്തിച്ചു.2019 മുതല്‍ ആഭരണങ്ങള്‍ കുറേശ്ശെയായി മോഷ്ടിച്ചെന്നും 60 പവന്‍ ആഭരണം പണമാക്കിമാറ്റിയെന്നും ഈശ്വരി പൊലീസിനു മൊഴി നല്‍കി. 2019 ല്‍ സഹോദരി സൗന്ദര്യയുടെ വിവാഹത്തിനാണ് ഐശ്വര്യ അവസാനമായി ആഭരണങ്ങള്‍ അണിഞ്ഞിരുന്നത്. തുടര്‍ന്ന് ലോക്കറില്‍ വെച്ചിരിക്കുകയായിരുന്നു.ധനുഷിനൊപ്പം താമസിക്കുമ്പോള്‍ സെന്റ് മേരീസ് റോഡിലെ വീട്ടിലാണ് ലോക്കറിന്റെ താക്കോല്‍ വെച്ചിരുന്നത്. ധനുഷുമായുള്ള വിവാഹമോചനത്തിനുശേഷം രജനികാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ താക്കോല്‍ സൂക്ഷിച്ചു. കനത്തസുരക്ഷയുള്ള ഈ സ്ഥലങ്ങളിലെല്ലാം എത്തിയാണ് ഈശ്വരി ധൈര്യത്തോടെ മോഷണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.ഫെബ്രുവരി 10നാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ഐശ്വര്യ അറിയുന്നത്. ഡയമണ്ട് സെറ്റുകൾ, അൺകട്ട് ഡയമണ്ട്, നവരത്‌നം സെറ്റ്, അറം നെക്ക്‌ലേസ്, 60 പവന്റെ വളകൾ എന്നിവയാണ് മോഷണം പോയത്.
Loading..