പ്രശസ്തിയുടെ കൊടുമുടിയിലെ താരം, സാധാരണവേഷം ധരിച്ച്, ഒരു സഞ്ചിയുമായി സ്കൂട്ടറിൽ യാത്ര
സാധാരണവേഷം ധരിച്ച്, തലയിൽ ഒരു കെട്ടും കെട്ടി, കയ്യിൽ ഒരു സഞ്ചിയും പിടിച്ച് സ്കൂട്ടറിൽ യാത്രതാരപ്രഭ കൊണ്ട് മൂടിയാൽ അത് വ്യക്തിജീവിതത്തിനു മേൽ ഏറെ പോരായ്മകൾ സൃഷ്‌ടിക്കാൻ കാരണമാകും. താരമാകും മുൻപ് ചെയ്തിരുന്ന പല കാര്യങ്ങളും പണ്ടത്തേതു പോലെ പിന്നീട് ചെയ്യാൻ സാധിച്ചെന്നു വരില്ല. ഫാൻസ് ചുറ്റും കൂടുന്നത് തന്നെ പ്രധാന കാരണം. ലോകത്തിന്റെ നെറുകയിൽ അങ്ങേയറ്റം പ്രശ്തിയുമായി നിൽക്കുമ്പോൾ ഇത്തരമൊരു വ്യക്തിയെ എപ്പോഴും കാണാൻ കഴിഞ്ഞെന്നു വരില്ല. അതാണ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഈ താരം.സാധാരണവേഷം ധരിച്ച്, തലയിൽ ഒരു കെട്ടും കെട്ടി, കയ്യിൽ ഒരു സഞ്ചിയും പിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത് നീങ്ങുന്ന അദ്ദേഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നിരിക്കുന്നു. തീർത്തും സാധാരണമായ നാട്ടുവഴിയിലൂടെയാണ് യാത്ര (തുടർന്ന് വായിക്കുക)
തലക്കനം തീരെയില്ല എന്ന കാര്യത്തിൽ പണ്ടേ പ്രശസ്തനാണ് ഗായകൻ അർജിത് സിംഗ്. അടുത്തിടെ ഒരു ഷോയ്ക്കിടെ ആരാധകൻ ആവേശം മൂത്ത് കയ്യില്പിടിച്ച് വലിച്ചു അദ്ദേഹത്തിന് പരിക്ക് പറ്റിയിരുന്നു.ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനിയാണ് അർജിത്തിന്റെ ഈ വ്യത്യസ്ത യാത്രയുടെ ദൃശ്യം പോസ്റ്റ് ചെയ്തത്. താരത്തിന്റെ ലാളിത്യം പലർക്കും ഒരു മാതൃകയാണ്. മുൻപും സമാന സംഭവത്തിൽ അർജിത് സിംഗ് വാർത്തകളിൽ ഇടം നേടിയിരുന്നു.കുഞ്ഞിനെ സ്കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരാനായി അദ്ദേഹം പോയതാണ് അന്ന് വാർത്തയായത്. സ്കൂളിന്റെ വലിയ ഗേറ്റിനു പുറത്ത് മറ്റു മാതാപിതാക്കൾക്കൊപ്പം അദ്ദേഹവും ക്യൂ നിന്നു. അതിനിടയിൽ ആരോ പകർത്തിയ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു.‘കേസരിയ’ ഗാനം പാടി വീണ്ടും പ്രേക്ഷകസ്നേഹം വേണ്ടുവോളം നേടിയ ഗായകൻ ഇപ്പോൾ രാജ്യവ്യാപകമായി ഒരു പര്യടനത്തിന്റെ തിരക്കിലാണ്. ഇതിനകം തന്നെ ഡൽഹി, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിൽ അദ്ദേഹം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച, ഔറംഗബാദിലെ ഛത്രപതി സംഭാജിനഗറിൽ ഒരു സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു.വീടിനടുത്തുള്ള ചായക്കടയിലും ചന്തയിലും ഒക്കെ അർജിത് സിംഗ് സ്ഥിരമായി എത്താറുണ്ട് എന്ന കാര്യം പ്രശസ്തമാണ്.
Loading..