News

Share

'മനുഷ്യ സ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും വറ്റാത്ത മുഖം കാണിച്ചു തന്ന ആതിരയ്ക്ക് അഭിനന്ദനങ്ങള്‍'; മന്ത്രി വീണാ ജോർജ്

'മനുഷ്യ സ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും വറ്റാത്ത മുഖം കാണിച്ചു തന്ന ആതിരയ്ക്ക് അഭിനന്ദനങ്ങള്‍'; മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: തെരുവ് പാട്ട് പാടി ക്ഷീണിച്ച ഉമ്മയെ സഹായിക്കാന്‍ ഓടിയെത്തിയ പത്താം ക്ലാസുകാരി ആതിരയെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ മനുഷ്യ സ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും വറ്റാത്ത മുഖം കാണിച്ചു തന്നതിന് ആതിരയ്ക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി മന്ത്രി പറഞ്ഞു.ആതിരയുടെ ദൃശ്യങ്ങള്‍ ആരുടെയും ഹൃദയത്തെ തൊടുന്നതാണെന്ന് മന്ത്രി പറഞ്ഞു. ആതിരയുടെ ഇഷ്ടവും മന്ത്രിയോട് പങ്കുവെച്ചിരുന്നു ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനാണ് ഇഷ്ടമെന്നാണ് ആതിര പറയുന്നത്. മലപ്പുറം നിലമ്പൂരിലെ പോത്തുകല്ലിലാണ് സംഭവം.ജീവിത പ്രാരാബ്ദങ്ങള്‍ മൂലം പാട്ടു വണ്ടിയില്‍ വന്ന് പാട്ടു പാടി മരുന്നിനും ചികിത്സക്കും വേണ്ടി പണം കണ്ടത്തുന്ന ഉമ്മയോട് ഇത്തിരി നേരം വിശ്രമിക്കാന്‍ പറഞ്ഞ് മൈക്ക് വാങ്ങി പാട്ടു പാടി അവരുടെ ചികിത്സക്കാവശ്യമായ തുക കണ്ടത്താന്‍ സഹായിച്ച് താരമായിരിക്കുകയാണ് പോത്തുകല്ല് സി എച്ച് എസ് എസ് വിദ്യാര്‍ത്ഥിനി ആതിര.ചായ കുടിച്ച് വിശ്രമിക്കാന്‍ ആവശ്യപ്പെട്ട് മൈക്കെടുത്ത് പാടി. ഗാനം നിലച്ച് പോയതു കൊണ്ട് അവർക്ക് കിട്ടുന്ന സഹായം മുടങ്ങരുത് എന്ന ഉദ്ധേശത്തിലാണ് പാടിയതും. നാട്ടുകാരിൽ ഒരാൾ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ‌ പങ്കുവെച്ചതോടെയാണ് വൈറലായത്.

Latest News

Loading..