News

Share

മഹാഭാരതത്തിലെ ശകുനി, ഗൂഫി പേന്തൽ അന്തരിച്ചു

മഹാഭാരതത്തിലെ ശകുനി, ഗൂഫി പേന്തൽ അന്തരിച്ചു
ബി.ആർ. ചോപ്രയുടെ മഹാഭാരതം ടിവി ഷോയിലെ ശകുനിയുടെ വേഷത്തിലൂടെ പ്രശസ്തനായ നടൻ ഗൂഫി പേന്തൽ (Gufi Paintal) വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുംബൈയിൽ അന്തരിച്ചു. 79 വയസ്സായിരുന്നു. “ഞങ്ങളുടെ പിതാവ് ഗൂഫി പേന്തലിന്റെ (ശകുനി മാമ) വിയോഗം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഇന്ന് രാവിലെ അദ്ദേഹം അന്തരിച്ചു.-” നടന്റെ കുടുംബം പ്രസ്താവനയിൽ പറഞ്ഞു,“ഇന്ന് രാവിലെ 9 മണിയോടെ അദ്ദേഹം അന്തരിച്ചു. ഹൃദയസ്തംഭനമായിരുന്നു. അദ്ദേഹത്തിന് 79 വയസ്സായിരുന്നു.”- ഗുഫിയുടെ അനന്തരവൻ ഹിറ്റെൻ പേന്തൽ പറഞ്ഞു.ഏറെ നാളായി അസുഖബാധിതനായിരുന്ന ഗൂഫിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് മേയ് 31ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഒരു നടനെന്ന നിലയിൽ, ഗൂഫി ഏതാനും ടിവി ഷോകളും ശ്രീ ചൈതന്യ മഹാപ്രഭു എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. ബിആർ ഫിലിംസിനൊപ്പം, അസോസിയേറ്റ് ഡയറക്ടർ, കാസ്റ്റിംഗ് ഡയറക്ടർ, പ്രൊഡക്ഷൻ ഡിസൈനർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.സട്ടെ പേ സട്ട, റഫൂ ചക്കർ, പരിചയ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ജനപ്രിയ ഹാസ്യനടൻ പേന്തലിന്റെ സഹോദരനായിരുന്നു.ദില്ലഗി (1978), ദേസ് പർദെസ് (1978), ദാവ (1997), സാമ്രാട്ട് & കോ (2014) എന്നീ സിനിമകൾ ഗൂഫിയുടെ ചിത്രങ്ങളിൽ ചിലതാണ്. 1994-ൽ പുറത്തിറങ്ങിയ സുഹാഗ് എന്ന സിനിമയിൽ അക്ഷയ് കുമാറിന്റെ അമ്മാവന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. മഹാഭാരതത്തിനു പുറമേ, ഭാരത് കാ വീർ പുത്ര – മഹാറാണ പ്രതാപ്, മിസിസ് കൗശിക് കി പാഞ്ച് ബഹുയിൻ, കർമ്മഫല് ദാതാ ഷാനി, കർൺ സംഗിനി തുടങ്ങിയ ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചു.ജയ് കനയ്യ ലാൽ കി എന്ന ടിവി ഷോയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Latest News

Loading..