News

Share

'എച്ച് ഒ ഡി എന്തൊക്കെയോ മകളോട് സംസാരിച്ചിട്ടുണ്ട് '; ശ്രദ്ധയുടെ മരണത്തിൽ കോളേജിനെതിരെ കുടുംബം

'എച്ച് ഒ ഡി എന്തൊക്കെയോ മകളോട് സംസാരിച്ചിട്ടുണ്ട് '; ശ്രദ്ധയുടെ മരണത്തിൽ കോളേജിനെതിരെ കുടുംബം
കോട്ടയം:‌ കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജിനെതിരെ ​ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധയെ വെള്ളിയാഴ്ചയാണ് കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശ്രദ്ധ ആത്മഹത്യ ചെയ്യാൻ കാരണം അധ്യാപകരുടെ മാനസിക പീഡനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.ശ്രദ്ധയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ കോളേജ് അധികൃതർ മനഃപൂർവമായ വീഴ്ച്ച കാണിച്ചെന്നും ശ്രദ്ധയുടെ കുടുംബം ആരോപിക്കുന്നു. 'എച്ച് ഒ ഡി എന്തൊക്കയോ മകളോട് സംസാരിച്ചിട്ടുണ്ട് അവളെ ഹറാസ് ചെയ്തിട്ടുണ്ട്. ക്യാബിനിൽ നിന്നും പുറത്തേക്ക് പോയതോടെ ആണ് ശ്രദ്ധയ്ക്ക് സമനില തെറ്റിയത് പോലെ തോന്നിയതെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു' എന്നും ശ്രദ്ധയുടെ പിതാവ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.കുട്ടി തലകറങ്ങി വീണതാണെന്നാണ് കോളേജ് അധികൃതർ ഡോക്ടറോട് പറഞ്ഞതെന്നും ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിച്ചേനെ എന്നും കോളേജ് അധികൃതർ കള്ളം പറഞ്ഞതുകൊണ്ടാണ് ശരിയായ ചികിത്സ ലഭിക്കാതിരുന്നതെന്നും ശ്രദ്ധയുടെ ബന്ധു ആരോപിച്ചു.അതേസമയം, ശ്രദ്ധയുടെ മരണത്തിൽ മന്ത്രി ആർ ബിന്ദു റിപ്പോർട്ട് തേടി. ശ്രദ്ധ സതീഷിന്റെ മരണം സംബന്ധിച്ച് അന്വേഷിച്ച് അടിയന്തിരമായി വിശദറിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായും വിദ്യാർത്ഥിനിയുടെ പിതാവ് സതീഷ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷിക്കാൻ നിർദ്ദേശിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പഠിക്കാൻ മിടുമിടുക്കിയായ ശ്രദ്ധയുടെ മരണത്തിന് പിന്നിലെ കാരണങ്ങൾ തീർച്ചയായും കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു കാരണവശാലും വിദ്യാർത്ഥികൾക്ക് പീഡനമുറികളായിക്കൂടാ എന്നതിൽ സർക്കാരിന് നിർബന്ധമുണ്ടെന്നും വിദ്യാർത്ഥിനിക്ക് തുടർച്ചയായി മനോവിഷമമുണ്ടാക്കിയവരാണ് മരണത്തിലേക്ക് നയിച്ചതെന്ന ആക്ഷേപമടക്കം ഏറ്റവും ഗൗരവത്തിലെടുത്ത് കൊണ്ടാണ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഹോസ്റ്റലിൽ ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു ശ്രദ്ധ ആത്മഹത്യ ചെയ്തത്. കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്. അതേസമയം ‌ ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണം മാനേജ്മെന്റിന്റെ മാനസക പീഡനമാണെന്നും എസ്എഫ്ഐ ആരോപിച്ചു.

Latest News

Loading..