News

Share

യുവാവിനെ 10 വർഷത്തേക്ക് വിലക്കി വിമാനക്കമ്പനി; കാരണം പേരും ജനനത്തീയതിയും; സംഭവമിങ്ങനെ

യുവാവിനെ 10 വർഷത്തേക്ക് വിലക്കി വിമാനക്കമ്പനി; കാരണം പേരും ജനനത്തീയതിയും; സംഭവമിങ്ങനെ
ഒരു വ്യക്തിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് പേര്. പേരിലൊക്കെ എന്തിരിക്കുന്നുവെന്ന് ചിലർ ചോദിക്കാറുണ്ട്, എന്നാൽ അങ്ങനെ നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല പേര്. പലതരം പേരുകൾ ഉണ്ട്. എപ്പോഴും ആളുകൾ വ്യത്യസ്തമായ പേരുകളാണ് തിരഞ്ഞുകൊണ്ടിരിക്കുന്നത്.മറ്റാർക്കും ഇല്ലാത്ത, പുതുമയുള്ള, കേൾക്കാൻ രസമുള്ള പേര് തന്നെ വേണം തങ്ങളുടെ കുട്ടികൾക്കെന്ന് മാതാപിതാക്കൾ ആഗ്രഹിക്കാറുണ്ട്. കാരണം പേര് ഒരിക്കലും നിസാരകാര്യമല്ല എന്നതുകൊണ്ടുതന്നെയാണ്. എന്നാൽ ഇനി പറയാൻ പോകുന്നത് പേര് കാരണം പുലിവാലുപിടിച്ച ഒരാളെക്കുറിച്ചാണ്. 21 വയസ്സുകാരനാണ് തന്റെ പേരും ജനനത്തീയതിയും കാരണം ആകെ പെട്ടുപോയത്. സംഭവം എന്താണെന്ന് വിശദമായി വായിക്കാം.അവധിക്കാലം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കെയ്റൻ ഹാരീസ്. യാത്രക്ക് തയ്യാറായി എയർപ്പോർട്ടിൽ എത്തിയപ്പോഴാണ് തനിക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്ന കാര്യം യുവാവ് അറിയുന്നത്. ഈസി ജെറ്റ് ഫ്‌ളൈറ്റുകളിലാണ് യുവാവിന് 10 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഒരു മാസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയാതെ കെയ്റൻ തലപുകച്ചു. അപ്പോഴാണ് മുൻപൊരിക്കൽ തന്നെ തേടി ലിവർപൂളിലെ തന്റെ വീട്ടിലേക്ക് പോലീസ് വന്ന കാര്യം കെയ്‌റന് ഓർമ വന്നത്. ഒരു കുറ്റവാളിയെ തിരഞ്ഞായിരുന്നു പോലീസ് എത്തിയത്. കെയ്‌റൻ എന്ന് തന്നെയായിരുന്നു അയാളുടെ പേര്. ജനനത്തീയും ഒന്ന് തന്നെ. അങ്ങനെയാണ് അവർക്ക് ആളുമാറിയത്. അതുതന്നെയാണ് ഇക്കാര്യത്തിലും സംഭവിച്ചത്. എയർലൈൻ അധികൃതർക്കും ആളുമാറിയതായിരുന്നു. സംഭവത്തെക്കുറിച്ച് കെയ്റൻ എയർലൈൻ അധികൃതരോട് വ്യക്തമാക്കുകയും ചെയ്തു. തങ്ങളുടെ ഭാഗത്തുനിന്ന് വന്ന പിഴവിന് എയർലൈൻ അധികൃതർ ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാൽ ഇനി ഈ വിമാനത്തിൽ കയറില്ലെന്നാണ് കെയ്‌റൻ പറയുന്നത്.പേരും ജനനത്തീയതിയും ഒന്നാണെങ്കിലും ആ കുറ്റവാളിയെക്കുറിച്ച് വന്ന പത്രവാർത്തകളിൽ അയാളുടെ ഫോട്ടോ ഉണ്ടായിരുന്നില്ലേ, തന്റെ മുഖത്ത് നോക്കിയാൽ മനസ്സിലാവില്ലേ എന്നാണ് കെയ്റൻ ചോദിക്കുന്നത്. തനിക്കിനി ഈ വിമനാത്തിൽ യാത്ര ചെയ്യുകയേ വേണ്ടാ എന്നും യുവാവ് പറഞ്ഞു.എന്നാൽ കെയ്റനെ തണുപ്പിക്കാനുള്ള ശ്രമത്തിലാണ് എയർലൈൻ. തങ്ങളുടെ ഭാ​ഗത്തുനിന്നുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും കെയ്റന് ഏർപ്പെടുത്തി വിലക്ക് നീക്കിയതായും കമ്പനി അറിയിച്ചു. കെയ്റൻ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതിന് തൊട്ടുപിന്നാലെ തങ്ങളുടെ ഭാ​ഗത്തുനിന്ന് വന്ന പിഴവ് തിരുത്തിയെന്നും കമ്പനി പറഞ്ഞു. കെയ്റനെ തെറ്റിദ്ധരിച്ചതിൽ മെട്രോപൊളിറ്റൻ പോലീസും ക്ഷമാപണം നടത്തി.

Latest News

Loading..