ഇന്ത്യയുടെ ആ ആവശ്യം സൗദിയും റഷ്യയും കേള്‍ക്കുമോ? ഇല്ലെങ്കില്‍ വരുന്നത് വന്‍ പെട്രോള്‍ വില വർധനവ്
ഡല്‍ഹി: രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില ക്രമാതീതമായി കുതിച്ചുകൊണ്ടിരിക്കുകയാണ്. വില 100 ഡോളറിലേക്ക് അടുക്കുന്നതിനിടെ വീണ്ടും വർധനവിനാണ് ല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് പദ്ധതിയിടുന്നത്. വില വീണ്ടും കൂടിയാല്‍ ഇന്ത്യയില്‍ ഉള്‍പ്പെടെ പെട്രോള്‍ - ഡീസല്‍ വില വർധിപ്പിക്കേണ്ട നിലയിലേക്ക് എത്തിച്ചേക്കും.പ്രധാനപ്പെട്ട നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നു എന്നതിനാല്‍ തന്നെ ഈ സമയത്തെ പെട്രോള്‍ - ഡീസല്‍ വില വർധനവ് കേന്ദ്ര സർക്കാറിന് തിരിച്ചടി സൃഷ്ടിച്ചേക്കും. ഈ സാഹചര്യത്തില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് വിലയിലെ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ഒപെക് പ്ലസിനോട് ആവശ്യപ്പെട്ട് ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്. അബുദാബിയില്‍ നടക്കാനിരിക്കുന്ന മിഡില്‍ ഈസ്റ്റ് - അഡിപെക് ഉച്ചകോടിക്ക് മുന്നോടിയായാണ് ഇന്ത്യ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കി.ക്രൂഡ് ഓയില്‍ വില വർധനവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യ ഉള്‍പ്പെടേയുള്ള ഉല്‍പാദക രാജ്യങ്ങളുമായും ഇന്ത്യ ബന്ധപ്പെടുന്നുണ്ടെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി പങ്കജ് ജെയിന്‍ വ്യക്തമാക്കി. വില നിയന്ത്രിക്കാന്‍ ഉത്പാദനം വർധിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഈ തരത്തില്‍ വില മുന്നോട്ട് പോകുകകാണെങ്കില്‍ ഉപഭോഗം കുറയാന്‍ സാധ്യതയുണ്ടെന്നും പങ്കജ് ജെയിന്‍ ഉത്പാദക രാഷ്ട്രങ്ങളെ അറിയിച്ചിട്ടുണ്ട്."ലണ്ടനിൽ ബാരലിന് 93 ഡോളറിനടുത്തുള്ള നിലവിലെ എണ്ണവില രാജ്യത്തെ സംബന്ധിച്ച് അത്ര സുഖകരമായ കാര്യമല്ല, നമുക്ക് ഇപ്പോൾ കൂടുതൽ ഉൽപാദനം ആവശ്യമാണ്," ജെയിൻ പറഞ്ഞു. തങ്ങൾ എത്രമാത്രം ഉത്പാദിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള ഒപെക്കിന്റെ അവകാശം ഇന്ത്യ അംഗീകരിക്കുമ്പോൾ തന്നെ വന്‍ തോതില്‍ ഉത്പാദനം വെട്ടിക്കുറച്ചതാണ് വില വർധനവിന് ഇടയാക്കിയതെന്നും ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. ഷെൽ പിഎൽസി, ടോട്ടൽ എനർജീസ് എസ്ഇ, ഓക്‌സിഡന്റൽ പെട്രോളിയം കോർപ്പറേഷൻ എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരായിരിക്കും അബൂദാബിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക. യുഎഇ ഊർജ മന്ത്രി സുഹൈൽ അൽ മസ്‌റൂയി, ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസ് എന്നിവരും പ്രസംഗകരിൽ ഉൾപ്പെടുന്നു.അതേസമയം, ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങളുടെ ശക്തമായ സമ്മർദ്ദം ഉണ്ടെങ്കിലും റഷ്യയും സൗദിയും അതിന് വഴങ്ങിയേക്കില്ലെന്നാണ് സൂചന. പ്രതിദിന ഉല്‍പാദനം കുറച്ച് എണ്ണ വില കൂട്ടാനുള്ള തീരുമാനത്തില്‍ പ്രധാന ഉത്പാദക രാജ്യങ്ങളും റഷ്യയും സൗദിയും ഉറച്ച് നിന്നേക്കും. ഇത് വീണ്ടും എണ്ണവിലയിലെ വർധനവിന് ഇടയാക്കും എന്നതില്‍ സംശയമില്ല. വില ഉയര്‍ന്നു നില്‍ക്കുന്നതെന്ന് തുടരുമെന്ന സൂചനയാണ് ഒപെക് സെക്രട്ടറി ഹൈതം അല്‍ ഗായിസും നല്‍കുന്നത്. ഉത്പാദനം വെട്ടിക്കുറയ്ക്കുക എന്നുള്ളത് രണ്ട് പരമാധികാര രാഷ്ട്രങ്ങളുടെ തീരുമാനമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നുമാണ് ഹൈതം അല്‍ ഗായിസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ ബാരലിന് 70 ഡോളറിലേക്ക് താഴ്ന്ന എണ്ണ വിലയാണ് ഇപ്പോള്‍ 100 ഡോളറിന് അടുത്തേക്ക് എത്തി നില്‍ക്കുന്നത്. 2022ല്‍ റഷ്യ - യുക്രൈന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോളവിപണിയില്‍ ക്രൂഡ് വില ബാരലിന് 120 ഡോളര്‍ എന്ന നിരക്കിലേക്കും എത്തിയിരുന്നു.
Loading..