News

Share

'ബാഹുബലിയുടെയും ദേവസേനയുടെയും കെമിസ്ട്രി യഥാർത്ഥ ജീവിതത്തിൽ പ്രതീക്ഷിക്കാമോ'? വിവാഹ വാർത്തകളിൽ അനുഷ്ക ഷെട്ടി

'ബാഹുബലിയുടെയും ദേവസേനയുടെയും കെമിസ്ട്രി യഥാർത്ഥ ജീവിതത്തിൽ പ്രതീക്ഷിക്കാമോ'? വിവാഹ വാർത്തകളിൽ അനുഷ്ക ഷെട്ടി
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ജോഡികളാണ് പ്രഭാസും അനുഷ്കയും. ഇരുവരും തമ്മിൽ സിനിമയിലുള്ള കെമിസ്ട്രി ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ ഇരുവരെയും പറ്റി പല തരത്തിലുള്ള ഗോസിപ്പുകളും പുറത്തുവന്നിരുന്നു.വിവാഹിതനായി കുടുംബ ജീവിതം ആരംഭിക്കാൻ പ്രഭാസിന്റെ കുടുംബത്തിൽ നിന്നും നിരന്തരം ആവശ്യങ്ങൾ ഉയരുന്നുണ്ടെന്നും. പ്രഭാസിന് ഏറ്റവും അടുപ്പമുള്ള അനുഷ്ക ഷെട്ടി തന്നെ അദ്ദേഹത്തിന്റെ ഭാര്യയായി വരണമെന്നാണ് അദ്ദേഹത്തിന്റെ കുടുംബവും ആഗ്രഹിക്കുന്നതെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അനുഷ്ക.കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ നാല്പത്തി രണ്ടാം പിറന്നാള്‍. ഈ ദിനത്തിൽ ആണ് അനുഷ്ക വിവാഹ വാർത്തകളോട് പ്രതികരിച്ചത്. ഞാനും പ്രഭാസും വിവാഹിതരാകുന്നില്ല.സിനിമയിലെ കെമിസ്ട്രി പോലെ ബാഹുബലിയും ദേവസേനയും യഥാർത്ഥ ജീവിതത്തിൽ പ്രതീക്ഷിക്കരുത്. അത് സ്‌ക്രീനിന് വേണ്ടി മാത്രമുള്ളതാണെന്ന് അനുഷ്ക പറഞ്ഞു. സൗഹൃദത്തിൽ കവിഞ്ഞൊന്നും നമ്മൾ തമ്മിൽ ഇല്ലെന്നും അനുഷ്ക പറഞ്ഞിരുന്നു.പ്രഭാസിനെ കഴിഞ്ഞ പതിനഞ്ച് വർഷമായി തനിക്കറിയാമെന്നും അവൻ തന്റെ സുഹൃത്തുക്കളിൽ ഒരാള്‍ മാത്രമാണെന്നും താര പറഞ്ഞു. അഥവ ഞങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഇതിനോടകം തന്നെ പുറത്തുവന്നേനെ."രണ്ടുപേരും ഏകദേശം ഒരേ സ്വഭാവം ഉള്ള ആൾക്കാരാണ്. ഞങ്ങൾ ഒന്നിക്കുകയാണെങ്കിൽ ഒരിക്കലും അത് മറച്ചുവയ്ക്കില്ല", എന്നും അനുഷ്ക ഷെട്ടി പറഞ്ഞു.

Latest News

Loading..