ക്രിസ്മസ് അതിഗംഭീരമായി ആഘോഷിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: പാലക്കാട് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സാമൂഹ്യ വിരുദ്ധമായ ആർ.എസ്.എസ് സമീപനങ്ങളെ പ്രതിരോധിച്ച പാരമ്പര്യമാണ് ഇന്ത്യക്കും കേരളത്തിനുമുള്ളതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പാലക്കാട്ടെ സംഭവം ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും യഥാർഥ മുഖം തുറന്നു കാണിക്കുകയാണ്. ഒരു വശത്ത് കശുവണ്ടി പരിപ്പുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അരമനകളിൽ പോകുമ്പോൾ മറുവശത്ത് വിശ്വാസികളുടെ പരിപ്പ് ഇളക്കുകയാണ്. ആർ.എസ്.എസിന്‍റെ പ്രഖ്യാപിത നയത്തിന്‍റെ ഇരകളാണ് സ്റ്റാൻ സ്വാമിയും ഗ്രഹാം സ്റ്റെയിൻസും മണിപ്പൂരിലെ ജനങ്ങളും അടക്കമുള്ളവർ. ഇവരാണ് ആർ.എസ്.എസിന്‍റെ ക്രൈസ്തവ സമൂഹത്തോടുള്ള സമീപനം കണ്ടിട്ടുള്ളത്.