News

Share

മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി; ശബരിമലയിൽ ഇന്ന് രാത്രി നടയടക്കും

മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി; ശബരിമലയിൽ ഇന്ന് രാത്രി നടയടക്കും

നാല്പ്പത്തിയൊന്ന് ദിവസം നീണ്ടുനിന്ന മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി കുറിക്കുന്നതിന്‍റെ ഭാഗമായി ശബരിമലയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ കർമ്മങ്ങൾ പൂർത്തിയായി. തന്ത്രിയുടെ കർമികത്വത്തിൽ ഉച്ചയ്ക്കാണ് മണ്ഡല പൂജ നടന്നത്. ഇന്ന് രാത്രി വരെ ഭക്തർക്ക് തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പ ദർശനം നടത്താം. വൈകിട്ട് ഏഴ് മണിക്ക് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ മലകയറാൻ അനുവദിക്കില്ല. ഇന്നത്തെ ദർശനം പൂർത്തിയായാൽ രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായാകും ശബരിമല നട തുറക്കുക. ഡിസംബർ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുന്നത്. ജനുവരി 14 നായിരിക്കും മകരവിളക്ക് മഹോത്സവം നടക്കുക.

Latest News

Loading..