ക്രിസ്മസ് വേദനയായി യുകെ മലയാളിയുടെ വിയോഗം
ക്രിസ്മസ് ദിനത്തിൽ വേദനയായി യുകെ മലയാളി വിടവാങ്ങി
ക്രിസ്മസ് ആഘോഷങ്ങൾക്കിടെ യുകെ മലയാളികളെ തേടി അപ്രതീക്ഷിതമായി മരണ വാര്‍ത്ത. നോട്ടിംഗ്ഹാം മലയാളിയായ ദീപക് ബാബു (39) ആണ് വിട വാങ്ങിയത്. നാട്ടില്‍ കൊല്ലം സ്വദേശിയാണ്. ക്രിസ്മസ് ദിനത്തില്‍ രാത്രിയാണ് മരണം സംഭവിച്ചത്.
രാത്രി വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. നോട്ടിംങ്‌ഹാമിൽ ആമസോണില്‍ ജോലി ചെയ്യുകയായിരുന്നു ദീപക്. നീതുവാണ് ഭാര്യ. എട്ടു വയസുള്ള ദക്ഷിത് ആണ് ഏക മകൻ. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്.
സേവനം യുകെ അംഗമായ ദീപകിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ തകര്‍ന്നുപോയ കുടുംബത്തിന് ആശ്വാസമായി സംഘടനയും സുഹൃത്തുക്കളും ഒപ്പമുണ്ട്.