News

Share

ലണ്ടനില്‍ ഇമിഗ്രേഷന്‍ റെയ്ഡ്; നൂറുകണക്കിന് പേര്‍ പിടിയില്‍

ലണ്ടനില്‍ ഇമിഗ്രേഷന്‍ റെയ്ഡ്; നൂറുകണക്കിന് പേര്‍ പിടിയില്‍

ലണ്ടനിലെ വിവിധ സ്ഥാപനങ്ങളില്‍ അനധികൃതമായി ജോലി ചെയ്യുന്നതിനെതിരെ സര്‍ക്കാറിന്റെ കര്‍ശന നടപടി. ഇതിന്റെ ഭാഗമായി നടത്തിയ ഇമിഗ്രേഷന്‍ റെയ്ഡില്‍ കാര്‍ വാഷുകള്‍, നെയില്‍ ബാറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് അറസ്റ്റിലായത്.

ജൂലൈ മുതല്‍ നവംബര്‍ വരെ തലസ്ഥാനത്തിലുടനീളം ഹോം ഓഫീസിന്റെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ടീം ഏകദേശം 1,000 എന്‍ഫോഴ്സ്മെന്റ് റെയ്ഡുകളാണ് നടത്തിയത്. അതിലൂടെ 770 പേരെ അറസ്റ്റു ചെയ്യുകയും 462 സ്ഥലങ്ങള്‍ക്ക് സിവില്‍ പെനാല്‍റ്റി നോട്ടീസും നല്‍കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തൊഴിലുടമകള്‍ക്ക് മേല്‍ ഒരു തൊഴിലാളിക്ക് 60,000 പൗണ്ട് വരെയാണ് പിഴ അടയ്‌ക്കേണ്ടി വരിക.

അനധികൃത തൊഴിലാളികളെ നിയമിക്കുകയും കുറഞ്ഞ വേതനത്തില്‍ നിയമവിരുദ്ധമായി ജോലി നല്‍കുകയും ചെയ്യുന്നതിലാണ് റെയ്ഡ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ പ്രവര്‍ത്തനം തൊഴിലുടമകളെ നിലയ്ക്ക് നിര്‍ത്തുന്നതിലും മോശമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരെ സംരക്ഷിക്കുന്നതിലുമാണ് ശ്രദ്ധ നല്‍കുന്നതെന്ന് ഹോം ഓഫീസിലെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ്, കംപ്ലയന്‍സ്, ക്രൈം ഡയറക്ടര്‍ എഡി മോണ്ട്ഗോമറി പറഞ്ഞു.

Latest News

Loading..