News

Share

'സാരി നൽകിയത് 390 രൂപക്ക്, സംഘാടകര്‍ ഈടാക്കിയത് 1600 രൂപ'

'സാരി നൽകിയത് 390 രൂപക്ക്, സംഘാടകര്‍ ഈടാക്കിയത് 1600 രൂപ'

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരിപാടിയുടെ സംഘാടകര്‍ നടത്തിയത് അടിമുടി തട്ടിപ്പെന്ന് കല്യാണ്‍ സില്‍ക്‌സ്. സംഘാടകര്‍ 12,500 സാരികള്‍ ഓര്‍ഡര്‍ ചെയ്തിരുന്നെന്നും 390 രൂപ നിരക്കില്‍ സാരി നല്‍കിയെന്നും കല്യാണ്‍ സില്‍ക്‌സ് വെളിപ്പെടുത്തി. എന്നാല്‍ കുട്ടികളില്‍ നിന്ന് 1600 രൂപ സംഘാടകര്‍ ഈടാക്കിയെന്നും കല്യാണ്‍ സില്‍ക്‌സ് ചൂണ്ടിക്കാട്ടി. സ്ഥാപനത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും വാണിജ്യ ഇടപാട് മാത്രമാണ് സംഘാടകരുമായി ഉണ്ടായതെന്നും കല്യാണ്‍ സില്‍ക്‌സ് വ്യക്തമാക്കി.

കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിക്കിടെയാണ് ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്നും വീണ് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. സംഭവത്തില്‍ നടി ദിവ്യ ഉണ്ണിയുടെയും പരിപാടിയുടെ ബ്രാന്‍ഡിങ് പാര്‍ട്ണര്‍ നടന്‍ സിജോയ് വര്‍ഗീസിന്റെയും മൊഴിയെടുക്കും. വേദിയിലെ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ സംയുക്ത പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

അതേസമയം സംഘാടകരായ മൃദംഗ വിഷനെതിരെ ദുര്‍ബല വകുപ്പാണ് ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ഡിജിപിക്ക് പരാതി നല്‍കി.

മൃദംഗ വിഷന്‍, ഓസ്‌കര്‍ ഇവന്റ്‌സ് ഉടമകളോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍േദശം നല്‍കി. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഉമാ തോമസിന് പരുക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി.

 

Latest News

Loading..