യുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു
പുതുവത്സരദിനത്തിൽ മരണവാർത്ത; യുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു.
പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസിന്റെ മകൾ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ എംഎസ് സി സൈക്കോളജി വിദ്യാർഥിനിയാണ്. ലണ്ടൻ വെമ്പ്ളിയിൽ ആയിരുന്നു താമസം.
സ്റ്റെനിക്ക് പനി, ചുമ തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെങ്കിലും ഭേദപ്പെട്ട വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ രോഗാവസ്ഥമോശമാവുകയും തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്‌തെങ്കിലും അസുഖം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയും ആയിരുന്നു.
മൃതദേഹം ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ അംഗമാണ്.
സ്റ്റെനിയുടെ വേർപാടിൽ ഗർഷോം ടിവി അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.