ജാമ്യമില്ല; ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂർ റിമാൻഡിൽ
നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണൂരിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നുള്ള ബോബി ചെമ്മണൂരിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ജഡ്ജി എ. അഭിരാമി ബോബിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
നടി ഹണി റോസ് നല്‍കിയ പരാതിയിലായിരുന്നു ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബോബി ചെമ്മണ്ണൂര്‍ നടത്തിയ പരാമര്‍ശങ്ങളുടെ വീഡിയോ ഉള്‍പ്പെടെ കാണിച്ചുകൊണ്ടായിരുന്നു വിശദമായ ചോദ്യംചെയ്യല്‍.