News

Share

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; വിക്കറ്റ് കീപ്പറായി സഞ്ജു ടീമില്‍ തുടരും

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; വിക്കറ്റ് കീപ്പറായി സഞ്ജു ടീമില്‍ തുടരും

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ തുടരും. സൂര്യകുമാര്‍ യാദവ് പടനയിക്കും. അക്‌സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനാകും. പേസര്‍ മുഹമ്മദ് ഷമി ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ടീമിലേക്ക് മടങ്ങിയെത്തി.

15 അംഗ ടീമിനെയാണ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരക്ക് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. പരിക്ക് മാറി രാജ്യാന്തര ക്രിക്കറ്റില്‍ പന്ത് സജീവമായെങ്കിലും ട്വന്റി20യില്‍ സഞ്ജു തന്നെ തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. ധ്രുവ് ജുറേലാണ് ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍. നിതീഷ് റെഡ്ഡിയും ട്വന്റി20 ടീമിലെത്തിയിട്ടുണ്ട്.

ജനുവരി 22ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ആദ്യ മത്സരം. 25ന് ചെന്നൈ, 28ന് രാജ്‌കോട്ട്, 31ന് പുണ, രണ്ടിന് വാങ്കഡെ എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. ഇംഗ്ലണ്ടിനെതിരെ മൂന്നു ഏകദിന പരമ്പയും കളിക്കുന്നുണ്ട്.ശനിയാഴ്ച വൈകീട്ടാണ് ബി.സി.സി.ഐ ആസ്ഥാനത്ത് സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്.

Latest News

Loading..