News

Share

റിക്രൂട്ട്‌മെന്റ് ഫ്രീസിംഗ്; മുന്നറിയിപ്പുമായി റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റുകള്‍

റിക്രൂട്ട്‌മെന്റ് ഫ്രീസിംഗ്; മുന്നറിയിപ്പുമായി റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റുകള്‍

എന്‍എച്ച്എസ് ട്രസ്റ്റുകള്‍ നടപ്പിലാക്കുന്ന റിക്രൂട്ട്‌മെന്റ് ഫ്രീസിംഗ് രോഗികളെ അപകടത്തിലാക്കുന്നു. എന്‍എച്ച്എസ് സ്‌കാനിംഗ്, ക്യാന്‍സര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫ്രീസിംഗ് മൂലമാണ് ഈ അപകടം ഉടലെടുക്കുന്നതെന്നാണ് റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പണം ലാഭിക്കാനായാണ് ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ ആളുകളെ നിയോഗിക്കാത്തതെന്നാണ് കോളേജ് പറയുന്നത്. എന്നാല്‍ ഇത് വെയ്റ്റിംഗ് സമയം വെട്ടിക്കുറയ്ക്കാനും, ക്യാന്‍സര്‍ നേരത്തെ തിരിച്ചറിയുന്നതിനും തടസ്സം സൃഷ്ടിക്കുകയാണ്.

നാഷണല്‍ എന്‍എച്ച്എസ് ബോഡികള്‍ ഏര്‍പ്പെടുത്തിയ ഫ്രീസിംഗ് പുതിയ ട്രെയിനികളെയും, കണ്‍സള്‍ട്ടന്റുമാരെയും, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെയും നിയോഗിക്കുന്നതിന് തടസ്സം ഉണ്ടാക്കുകയാണെന്ന് ആര്‍സിആര്‍ പറഞ്ഞു. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കാനും, എംആര്‍ഐ, കൊളനോസ്‌കോപി, ബോണ്‍ സ്‌കാനുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കാനും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഈയാഴ്ച പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ജീവനക്കാരുടെ സെന്‍സസിന്റെ പ്രാഥമിക ഡാറ്റ പ്രകാരം ഇംഗ്ലണ്ടിലെ 20 ശതമാനത്തോളം എന്‍എച്ച്എസ് ട്രസ്റ്റുകള്‍ റിക്രൂട്ട്‌മെന്റ് ഫ്രീസിംഗ് നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. തങ്ങളുടെ എന്‍എച്ച്എസ് ട്രസ്റ്റില്‍ കണ്‍സള്‍ട്ടന്റ് റിക്രൂട്ട്‌മെന്റ് ഫ്രീസിംഗ് നിലനില്‍ക്കുന്നതായി 24 ശതമാനം ക്യാന്‍സര്‍ സെന്റര്‍ ഹെഡുമാര്‍ പറയുന്നു. 19 ശതമാനം റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് ക്ലിനിക്കല്‍ ഡയറക്ടര്‍മാരും ഇക്കാര്യം സമ്മതിക്കുന്നു.

ഇപ്പോള്‍ തന്നെ സ്‌പെഷ്യലിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ ശോഷണം നേരിടുന്നതായി ആര്‍സിആര്‍ വ്യക്തമാക്കി. 1962 കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റുമാരുടെയും, 185 ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റുകളുടെയും ആവശ്യം ഇപ്പോള്‍ തന്നെയുണ്ടെന്നാണ് കണക്ക്.

Latest News

Loading..