യുകെ മലയാളികൾക്ക് വേദനയായി സ്വിണ്ടനിൽ മലയാളി മരണം
സ്വിണ്ടനില്‍ മലയാളി യുവാവിന്റെ മരണം. സ്വിണ്ടനില്‍ കുടുംബമായി താമസിച്ചിരുന്ന തൃശൂര്‍ ഇരിങ്ങാലക്കുട പൂമംഗലം സ്വദേശിയായ അരുണ്‍ വിന്‍സെന്റ് (37) ആണ് അന്തരിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി കാൻസർ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് സഹോദരിയുടെ വിവാഹം കൂടി യുകെയില്‍ തിരിച്ചെത്തിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയും ആയിരുന്നു.
ലിയാ അരുണ്‍ ആണ് ഭാര്യ. ടൗണ്‍ സെന്ററിലാണ് ഇവര്‍ താമസിക്കുന്നത്. മൂന്നു വര്‍ഷം മുമ്പാണ് അരുണും കുടുംബവും യുകെയിലെത്തിയത്. ഭാര്യ നഴ്‌സാണ്. നാലും ആറും വയസ്സുള്ള കുഞ്ഞുങ്ങളാണ് ഇവര്‍ക്കുള്ളത്. തൃശൂര്‍ പൂമംഗലം ഇടക്കുളം സെന്റ് മേരീസ് സ്‌കൂളിന് സമീപം ഊക്കന്‍ ഹൗസില്‍ യു എ വിന്‍സന്റ് ആണ് പിതാവ്. സംസ്‌കാരം പിന്നീട്.
അരുണിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഗോഫണ്ട് പ്ലാറ്റ്‌ഫോമില്‍ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തെ സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://www.gofundme.com/f/arun-vincent എന്ന ലിങ്ക് വഴി തുകകള്‍ അയയ്ക്കാവുന്നതാണ്