News

Share

തലത്താഴ്ത്തി ബ്ലാസ്റ്റേഴ്സ്; സമനില പോലുമില്ലാതെ മടങ്ങി കേരളം

തലത്താഴ്ത്തി ബ്ലാസ്റ്റേഴ്സ്; സമനില പോലുമില്ലാതെ മടങ്ങി കേരളം

കൊല്‍ക്കത്തയില്‍ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എവേ മാച്ചില്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിയോട് 2-1ന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനായി ഇരുപതാം മിനിറ്റില്‍ മലയാളി താരം പിവി വിഷ്ണുവും 72ാം മിനിറ്റില്‍ ഹിജാസ് മഹറാണ് രണ്ടാം ഗോള്‍ നേടിയത്.

84ാം മിനിറ്റില്‍ ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്സിനായി ഒരു ഗോള്‍ നേടിയെങ്കിലും സമനില ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. നിലവില്‍ 18 മത്സരങ്ങളില്‍ 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് നില്‍ക്കുന്നത്. 17 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ 11ാം സ്ഥാനത്താണ്. 30ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Latest News

Loading..