നോര്‍ത്താംപ്ടണില്‍ മരിച്ച അഞ്ജു അമലിന്റെ സംസ്കാരം ശനിയാഴ്ച

നോര്‍ത്താംപ്ടണില്‍ ന്യുമോണിയ ബാധിച്ച് മരിച്ച വയനാട്ടുകാരി അഞ്ജു അമലി(29)ന്റെ സംസ്കാരം ശനിയാഴ്ച(നാളെ) നടക്കും. ഇന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദേഹം അവിടെനിന്ന് അഞ്‌ജുവിന്റെ ഭര്‍ത്താവ് അമല്‍ അഗസ്റ്റിന്റെ ഭവനത്തില്‍ വൈകിട്ട് 6 മണിക്ക് എത്തിക്കുന്ന രീതിയിലാണ് നിലവില്‍ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. തുടര്‍ന്ന് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ മൃതദേഹം അഞ്ജുവിന്റെ വയനാട് പുല്‍പ്പള്ളിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. 11 മണിക്കാണ് വീട്ടിലെ ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. മൃതസംസ്കാരം പുല്‍പ്പള്ളി മാരക്കാവ് സെന്റ് തോമസ് പള്ളിയില്‍ നടക്കും.
അഞ്ജു മാര്‍ച്ച് 23-ാം തീയതി ആണ് നിര്യാതയായത്. പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു ആകസ്മിക നിര്യാണം.
കണ്ണൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിന്‍ ആണ് ഭര്‍ത്താവ്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്. പുല്‍പ്പള്ളി മാരപ്പന്‍മൂല ആനിത്തോട്ടത്തില്‍ ജോര്‍ജ് - സെലിന്‍ ദമ്പതികളുടെ മകളാണ്. സഹോദരി - ആശ(ഇസാഫ് ബാങ്ക് (തിരൂര്‍). കഴിഞ്ഞ അഞ്ച് വര്‍ഷമായി നോര്‍ത്താംപ്ടനിലെ താമസക്കാരിയായാണ് അഞ്ജു.