കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ്

കെ. സുധാകരനു പിന്‍ഗാമിയായി കെ.പി.സിസി. പ്രസിഡന്റ് ആയി സണ്ണി ജോസഫ് എം.എല്‍.എയെ നിയമിച്ചു. എം.എം. ഹസനു പകരമായി അടൂര്‍ പ്രകാശ് എം.പിയെ യു.ഡി.എഫ്. കണ്‍വീനറായും നിയമിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന കെ. സുധാകരന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവാക്കി.
പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരാണ് കെപിസിസിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പേര് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും കെ. സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സുധാകരന്റെ അടുത്ത അനുയിയായ സണ്ണി ജോസഫിനെ നിയമിച്ചത്. മാത്രമല്ല ആന്റോ ആന്റണിക്കെതിരെ പരാതിപ്രളയമായിരുന്നു ഹൈമാന്റിനു ലഭിച്ചത്. 2011 മുതല്‍ പേരാവൂര്‍ എംഎല്‍എയായ സണ്ണി ജോസഫ് നിലവില്‍ യുഡിഎഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാനാണ്.