News

Share

കാന്‍സര്‍ ചികിത്സയിലിരിക്കേ യുകെ മലയാളി നഴ്സ് വിടവാങ്ങി

കാന്‍സര്‍ ചികിത്സയിലിരിക്കേ യുകെ മലയാളി നഴ്സ് വിടവാങ്ങി

പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ഗ്ലോസ്റ്ററിലെ സ്ട്രൗഡില്‍ താമസിക്കുന്ന മലയാളി നഴ്സ്വി ന്‍സി കാഞ്ഞിരപറമ്പില്‍ വര്‍ഗീസ് നാട്ടില്‍ മരണത്തിന് കീഴടങ്ങി. കാന്‍സര്‍ ചികിത്സയിലിരിക്കേയാണ് വിയോഗം. മൂന്നു ചെറു കുഞ്ഞുങ്ങളേയും തനിച്ചാക്കി ഈ അമ്മ പോയപ്പോള്‍ അനാഥത്വത്തിന് നടുവില്‍ അച്ഛന്റെ മാത്രം തണലില്‍ ജീവിക്കേണ്ട അവസ്ഥയിലാണ് മക്കള്‍. ഇന്നലെ വൈകീട്ടോടെയാണ് നാട്ടിലാണ്‌ മരണം സംഭവിച്ചത്.

സ്ട്രൗഡ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഒരു നല്ല ജീവിതം സ്വപ്‌നം കണ്ട് യുകെയിലെത്തി ഒരു വര്‍ഷമായപ്പോഴേക്കും രോഗം തിരിച്ചറിയുകയായിരുന്നു. രണ്ടുവര്‍ഷമായി കുടുംബം യുകെയിലെത്തിയത്. രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോഴാണ് കണ്ടെത്തിയത്. ഏപ്രില്‍ അവസാനം നാട്ടില്‍ പോയി കുടുംബത്തെ കണ്ടു, ഒടുവില്‍ നാട്ടില്‍ ചികിത്സ തുടരുകയായിരുന്നു.

പ്രതീക്ഷയോടെ യുകെയിലെത്തിയ കുടുംബത്തെ കാത്തിരുന്നത് വലിയ ദുരന്തമാണ്. മൂന്നു കുട്ടികള്‍ അനാഥരായ അവസ്ഥയാണ്. കുടുംബത്തിന് നാട്ടിലേക്ക് തിരിച്ചുപോകേണ്ട ഒരു അവസ്ഥയാണ്.

9, 8, 6 ലും പഠിക്കുന്ന ചെറിയ കുട്ടികളും പിതാവും വിന്‍സിയുടെ വിയോഗം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ്. വിന്‍സി മണ്ണൂത്തി മൂക്കാട്ടുക്കര കുടുംബാംഗമാണ്. ഭര്‍ത്താവ് റിജു മോന്‍ ജോസ് വടക്കഞ്ചേരി സ്വദേശിയാണ്.

ഗ്ലോസ്റ്റര്‍ സമൂഹം കുടുംബത്തിനൊപ്പം തന്നെ എല്ലാ പിന്തുണയുമായി കൂടെയുണ്ട്.
മക്കള്‍ അന്ന മരിയ, ഏഞ്ചല്‍ മരിയ, ആഗ്ന മരിയ

മരണ വിവരം അറിഞ്ഞ് ഭര്‍ത്താവ് റിജോയും കുട്ടികളും യുകെയില്‍ നിന്ന് തിരിക്കും. ശനിയാഴ്ചയായിരിക്കും സംസ്‌കാരം

Latest News

Loading..