യുകെ- യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിനു പിന്നാലെ യുഎസും യുകെയും തമ്മിലുള്ള വ്യാപാര കരാറും നിലവില്‍വരുന്നു. സ്റ്റീല്‍, അലൂമിനിയം കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം താരിഫ് ഒഴിവാക്കാന്‍ യുഎസ് സമ്മതിച്ചു. ബ്രിട്ടീഷ് സ്റ്റീല്‍ വ്യവസായത്തിന് ഇത് ആശ്വാസമാകും.
ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ക്ക് യുഎസ് ആദ്യം പ്രഖ്യാപിച്ച 27.5 ശതമാനം താരിഫ് പത്തുശതമാനമായി കുറയ്ക്കുകയും ചെയ്തു. 9 ബില്യണ്‍ പൗണ്ടിലധികം വില മതിക്കുന്ന ബ്രിട്ടീഷ് കാറുകളുടെ പ്രധാന കയറ്റുമതി വിപണിയാണ് യുഎസ്.
യുകെയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിനും പരിഗണന നല്‍കുമെന്ന് യുഎസ് വാഗ്ദാനം ചെയ്തു. യുകെയിലെ ഇന്ത്യന്‍ കമ്പനികള്‍ക്കും കരാര്‍ ആശ്വാസകരമാണ്. ടാറ്റാ സ്റ്റീല്‍, ജാഗ്വര്‍ എന്നി കമ്പനികള്‍ക്ക് കരാര്‍ ഗുണകരമാകും.
യുകെ ഇന്ത്യ വ്യാപാര കരാര്‍ നിലവില്‍ വന്നതോടെ യുഎസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. ഏതായാലും യുകെയ്ക്ക് ഗുണകരമാണ് പുതിയ കരാര്‍.