News

Share

പലിശ നിരക്ക് 4.25% ആക്കി കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയും

പലിശ നിരക്ക് 4.25% ആക്കി കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയും

പ്രതീക്ഷിച്ചപോലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചു. നിലവിലെ പലിശ നിരക്കായ 4.5 ശതമാനത്തില്‍ നിന്ന് 4.25 ശതമാനമായി ആണ് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയത്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി ആരംഭിച്ച വ്യാപാര യുദ്ധത്തില്‍ നിന്ന് യുകെ സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനാണ് പലിശ നിരക്കുകള്‍ കുറയ്ക്കുന്ന നടപടി ബാങ്ക് കൈ കൊണ്ടതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ആഗസ്റ്റ് മാസത്തിനുശേഷം ബാങ്ക് നടപ്പില്‍ വരുത്തുന്ന നാലാമത്തെ പലിശ നിരക്കുകളിലെ വെട്ടി കുറവാണ് നിലവില്‍ നടപ്പിലാക്കിയിരിക്കുന്നത്.

9 അംഗ ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയില്‍ (എം പി സി ) രണ്ട് പേര്‍ പലിശ നിരക്കുകള്‍ അര ശതമാനം കുറയ്ക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. മറ്റ് രണ്ട് പേര്‍ നിരക്കുകള്‍ 4.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് വോട്ട് ചെയ്തത്. ഈ രണ്ട് അഭിപ്രായങ്ങള്‍ക്കിടയിലും ബാങ്ക് 0.25 ശതമാനം പലിശ നിരക്കുകള്‍ കുറയ്ക്കുകയായിരുന്നു.

2026 വരെ പണപ്പെരുപ്പം 2 ശതമാനമെന്ന പ്രഖ്യാപിത ലക്ഷ്യത്തിന് മുകളില്‍ തുടരുമെന്ന ആശങ്ക നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് സമീപഭാവിയിലെ പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നതിനെ ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

Latest News

Loading..