News

Share

ലണ്ടനില്‍ ഭീകരാക്രമണത്തിന് പദ്ധതി: അറസ്റ്റിലായവര്‍ 9 ആയി

ലണ്ടനില്‍ ഭീകരാക്രമണത്തിന് പദ്ധതി: അറസ്റ്റിലായവര്‍ 9 ആയി

ലണ്ടനില്‍ ഇസ്രയേല്‍ എംബസിയിക്കെതിരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന കുറ്റത്തിന് ഒരു ഇറാനിയന്‍ പൗരന്‍ കൂടി അറസ്റ്റില്‍. ഭീകരവാദ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ ഇറാനിയന്‍ വംശജരുടെ എണ്ണം എട്ടായി. രണ്ടു വ്യത്യസ്ത സംഭവങ്ങളിലായാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ആദ്യത്തെ സംഘത്തില്‍ നാല് ഇറാനിയന്‍ പൗരന്മാരും അഞ്ചാമനായി ഒരാളും ഉള്‍പ്പെട്ടിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ദേശീയ സുരക്ഷാ നിയമപ്രകാരം വടക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ നിന്നാണ് 31 കാരനെ കസ്റ്റഡിയിലെടുത്തതായി മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. ഈ സംഘത്തില്‍പ്പെട്ട 39, 44, 55 വരെ വയസ്സുള്ള മൂന്നുപേരെ മേയ് 3ാം തിയതി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് 17 വരെ ഇവരെ കസ്റ്റഡിയില്‍ വെക്കാന്‍ പൊലീസിന് വാറണ്ട് ലഭിച്ചു.

വലിയൊരു ഭീകരാക്രമണ ഭീഷണിയാണ് പൊലീസ് നേരിട്ടതെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു.വിശദമായ അന്വേഷണം നടന്നുവരികയാണ്.

Latest News

Loading..