News

Share

പാകിസ്ഥാന്‍ ഫത്ത മിസൈല്‍ പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

പാകിസ്ഥാന്‍ ഫത്ത മിസൈല്‍ പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

ഇന്ത്യക്ക് നേരെ പാകിസ്ഥാന്‍ ഫത്ത മിസൈല്‍ പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാകിസ്ഥാന്‍ തുടര്‍ച്ചയായി ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നതായാണ് സൂചന. പാകിസ്ഥാന്‍ കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്ന സൂചനയും വിദേശകാര്യ- പ്രതിരോധ, മന്ത്രാലയങ്ങള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നല്‍കി. അതിര്‍ത്തിയോട് ചേര്‍ന്ന് പാക് സേനയുടെ കൂടുതല്‍ നീക്കങ്ങളെന്നും നേരിടാന്‍ സായുധ സേനകള്‍ തയാറെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.

യുദ്ധവിമാനങ്ങളും ദീര്‍ഘദൂര ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമം തുടരുന്നു. 26 ഇടങ്ങളിലായി പാകിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെന്നും ഇന്ത്യന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉധംപുര്‍, പഠാന്‍കോട്ട്, ആദംപുര്‍, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ നേരിയ നാശനഷ്ടങ്ങളും സൈനികര്‍ക്ക് പരുക്കുമേറ്റതായാണ് വിവരം.

അതേസമയം മറുപടിയായി പാകിസ്ഥാന്റെ അഞ്ച് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു.

നിയന്ത്രണരേഖക്ക് സമീപം പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സാധാരണക്കാര്‍ക്ക് മരുക്കുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. ആശുപത്രികളും സ്‌കൂളുകളും പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതായും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന നടപടി തുടരുന്നതായും വിദേശകാര്യസെക്രട്ടറി പറഞ്ഞു.

Latest News

Loading..