News

Share

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം: പ്രധാനമന്ത്രിയുടെ വസതിയിലെ യോഗം അവസാനിച്ചു

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം: പ്രധാനമന്ത്രിയുടെ വസതിയിലെ യോഗം അവസാനിച്ചു

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗം അവസാനിച്ചു. യോഗത്തില്‍ റോ, ഐബി മേധാവിമാരും പ്രതിരോധമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തു. പാക് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്.

അതേസമയം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കശ്മീരിലെ കോളജുകളില്‍ നിന്ന് നാടുകളിലേക്ക് തിരിച്ചു. ശ്രീനഗറിലെ ഷാലിമാര്‍ കോളജില്‍നിന്ന് 14 അംഗ മലയാളി വിദ്യാര്‍ത്ഥികളും ജമ്മുവിലേക്ക് തിരിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ പാക് പ്രകോപനത്തിന് രണ്ടാം ദിവസവും ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. രാത്രി 9 മണിയോടെ ആരംഭിച്ച പാക് പ്രകോപനം പുലര്‍ച്ചെ വരെ നീണ്ടു. വിദേശനിര്‍മിത ഡ്രോണുകളും മിസൈലുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഡല്‍ഹി ലക്ഷ്യമാക്കിയ ദീര്‍ഘദൂര മിസൈലുകളെ പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ സൈന്യം തകര്‍ത്തു. ജമ്മുകശ്മീരിലെ ദാല്‍ തടാകത്തിനു സമീപം ഉഗ്ര ശബ്ദത്തോടെ മിസൈല്‍ പതിച്ചെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ജമ്മുകശ്മീരിലെ രജൗരിയില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ അഡീഷണല്‍ ഡിസി ഥാപ്പയാണ് വീരമൃത്യു വരിച്ചത്. പാകിസ്താന്റെ ആക്രമണത്തെ തടയാന്‍ ഇന്ത്യയുടെ കവാച് സംവിധാനം സുസജ്ജമാണെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

Latest News

Loading..