ശ്രീ ആൻ്റണി മാത്യു ലണ്ടനിൽ നിര്യാതനായി

യുകെയിലെ ആദ്യകാല പ്രവാസികളിൽ ഒരാളായിരുന്ന ശ്രീ ആൻ്റണി മാത്യു (61) ലണ്ടനിൽ നിര്യാതനായി.
നിലവിൽ അദ്ദേഹം സീറോ മലബാർ സഭയുടെ ബൈബിൾ അപ്പോസ്തലേറ്റ് കോഡിനേറ്ററും, പാസ്റ്റർ കൗൺസിൽ മെമ്പറും, ലണ്ടനിലെ സെന്റ് മോണിക്ക മിഷൻ കുടുംബാംഗവും, ഗായകസംഘം കോഡിനേറ്ററുമായി പ്രവർത്തിച്ച് വരികയായിരുന്നു. വേൾഡ് മലയാളി ഫെഡറേഷൻ യുകെയുടെ ട്രഷററായും പ്രവർത്തിച്ചു വരികയായിരുന്നു.
സീറോ മലബാർ സഭയിലും, വിവിധ സംഘടനകളിലും, മത, സാമൂഹിക, കലാ, കായിക രംഗങ്ങളിലും സജീവമായി പ്രവർത്തിച്ചു വന്നിരുന്ന ആൻ്റണി മാത്യു, നാട്ടിൽ എടത്വ സ്വദേശിയാണ്. പരേതരായ വെട്ടുതോട്ടുങ്കൽ ഈരേത്ര, ചെറിയാൻ മാത്യുവിന്റെയും, ഏലിയാമ്മ മാത്യുവിന്റെയും മകനാണ്. ഭാര്യ ഡെൻസി ആന്റണി, വേഴപ്ര സ്രാമ്പിക്കൽ കുടുംബാംഗമാണ്. മക്കൾ ഡെറിക് ആന്റണി, ആൽവിൻ ആന്റണി. സംസ്കാരം പിന്നീട് നടക്കും.
പരേതന്റെ ദുഖാർത്ഥരായ കുടുംബാംഗങ്ങളുടെ വേദനയിൽ ഗർഷോം ന്യൂസും പങ്കുചേരുന്നു ... ആദരാഞ്ജലികൾ