News

Share

ഗാന്ധി ജയന്തിക്ക് മുമ്പ് ലണ്ടനിലെ പ്രശസ്തമായ ഗാന്ധി പ്രതിമ വികൃതമാക്കി

ഗാന്ധി ജയന്തിക്ക് മുമ്പ് ലണ്ടനിലെ പ്രശസ്തമായ ഗാന്ധി പ്രതിമ വികൃതമാക്കി

ഗാന്ധി ജയന്തി ആഘോഷം അടുത്തിരിക്കേ ലണ്ടനിലെ പ്രശസ്തമായ ഗാന്ധി പ്രതിമ വികൃതമാക്കി ഇന്ത്യാ വിരുദ്ധ വാക്കുകള്‍ എഴുതി. ലണ്ടനിലെ ടാവിസ്‌റ്റോക്ക് സ്‌ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ ഇന്ത്യാ വിരുദ്ധ വാക്കുകള്‍ എഴുതിയും പെയിന്റടിച്ചും ആണ് വികൃതമാക്കിയത്. സംഭവത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ശക്തമായി അപലപിച്ചു. ലജ്ജാകരമായ പ്രവൃത്തിയെന്ന് ഹൈക്കമ്മിഷന്‍ പ്രതികരിച്ചു.

പ്രതിമ വികൃതമാക്കിയ സംഭവം ഹൈക്കമ്മിഷന്‍ ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. പ്രതിമ പഴയ രീതിയിലാക്കാന്‍ നടപടി സ്വീകരിച്ചതായും ഹൈക്കമ്മിഷന്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

എല്ലാ വര്‍ഷവും ഗാന്ധി ജയന്തി ദിനത്തില്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താറുണ്ട്. 1968 ലാണ് ടാവിസ്റ്റോക്ക് സ്‌ക്വയറില്‍ പ്രതിമ അനാച്ഛാദനം ചെയ്തത്. ലണ്ടനില്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദര സൂചകമായാണ് പ്രതിമ സ്ഥാപിച്ചത്.

Latest News

Loading..