News

Share

ക്രിസ്മസിന് ട്രെയിന്‍ യാത്രാ ദുരിതം സമ്മാനിക്കാന്‍ നാല് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ആര്‍എംടി

ക്രിസ്മസിന് ട്രെയിന്‍ യാത്രാ ദുരിതം സമ്മാനിക്കാന്‍ നാല് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ആര്‍എംടി

ക്രിസ്മസ് സീസണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലക്ഷക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന സമയമാണ്. പ്രധാനമായും റെയില്‍ സേവനങ്ങളാണ് ഭൂരിഭാഗവും ഉപയോഗപ്പെടുത്തുക. എന്നാല്‍ ഈ സമയത്ത് റെയില്‍ സമരങ്ങള്‍ വന്നാല്‍ യാത്രക്കാര്‍ കടുത്ത ദുരിതത്തിലാകും.

എന്തായാലും സീസണ്‍ നോക്കി സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍. തുടര്‍ച്ചയായി നാല് ശനിയാഴ്ചകളില്‍ പണിമുടക്കുമെന്ന് യൂണിയന്‍ പ്രഖ്യാപിച്ചു. റെയില്‍ ഓപ്പറേറ്റര്‍ ക്രോസ്‌കണ്‍ട്രിയിലെ ജോലിക്കാരാണ് അടുത്ത മാസം ശമ്പളത്തര്‍ക്കത്തില്‍ സമരത്തിന് ഇറങ്ങുന്നത്.

ഡിസംബര്‍ 6, 13, 20, 27 തീയതികളില്‍ അംഗങ്ങള്‍ പണിമുടക്കുമെന്ന് ആര്‍എംടി വ്യ.ക്തമാക്കി. ശമ്പളവിഷയത്തിന് പുറമെ സ്റ്റാഫിംഗ് സംബന്ധിച്ച ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നത് പ്രതിസന്ധിയാണ്. ക്രിസ്മസിന് മുന്‍പുള്ള ശനിയാഴ്ച പരമ്പരാഗതമായി ഏറ്റവും കൂടുതല്‍ ആളുകള്‍ ബന്ധുക്കളെ കാണാനായി യാത്ര ചെയ്യുന്ന ദിവസം കൂടിയാണ്.

ക്രിസ്മസിന് ശേഷമുള്ള ആദ്യ ശനിയാഴ്ചയും ട്രെയിന്‍ യാത്രകള്‍ക്ക് തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ്. ക്രിസ്മസ്, ബോക്‌സിംഗ് ഡേ ദിനങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയാതെ പോയവര്‍ ഈ ദിവസമാണ് പൊതുവെ ഇതിന് ശ്രമിക്കുക. ഡിസംബര്‍ 27ന് വെസ്റ്റ് കോസ്റ്റ് മെയിന്‍ ലൈനില്‍ എഞ്ചിനീയറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ക്രോസ്‌കണ്‍ട്രി ട്രെയിനുകളെ പകരം ആശ്രയിക്കാന്‍ ഇരിക്കുന്ന യാത്രക്കാര്‍ക്കാണ് സമരപ്രഖ്യാപനം തിരിച്ചടിയായി മാറുന്നത്.

Latest News

Loading..