News

Share

ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ കൺസർവേറ്റിവ് പാർട്ടി അപ്രസക്തമാകുമെന്ന് സർവേ സൂചന

ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ കൺസർവേറ്റിവ് പാർട്ടി അപ്രസക്തമാകുമെന്ന് സർവേ സൂചന

 

യുകെയില്‍ ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ കണ്‍സര്‍വേറ്റീവുകള്‍ അപ്രസക്തമായി മാറുമെന്ന് മുന്നറിയിപ്പ്. പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ചോര്‍ന്ന സര്‍വ്വെ ഫലത്തിലാണ് ടോറികളുടെ സ്ഥിതി വളരെ മോശമാണെന്ന് വ്യക്തമായത്. പൊതുജനങ്ങള്‍ വോട്ടെടുപ്പില്‍ എഴുത്തിത്തള്ളിയാല്‍ ഇത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതാണ് അവസ്ഥയെന്ന് പുതിയ റിസേര്‍ച്ച് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം റിഫോം യുകെ ഈസിയായി ഭൂരിപക്ഷത്തിലേക്ക് എത്തുമെന്നും ടെലിഗ്രാഫ് പുറത്തുവിട്ട പ്രവചനങ്ങള്‍ പറയുന്നു. പാര്‍ട്ടി ചരിത്ര താളുകളിലേക്ക് ഒതുക്കപ്പെടുമെന്ന അപകടമാണ് അഭിമുഖീകരിക്കുന്നതെന്ന് കണ്‍സര്‍വേറ്റീവ് ആസ്ഥാനത്തെ സ്രോതസുകളും സമ്മതിക്കുന്നു.

കെമി ബാഡെനോക് പാര്‍ട്ടി നേതൃത്വം കൈകാര്യം ചെയ്യുന്ന രീതി വ്യാപക വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നയങ്ങള്‍ വികസിപ്പിക്കുന്നതില്‍ മെല്ലെപ്പോക്കിലാണെന്നത് പുറമെ ഈ ഒഴിവ് നികത്തി നിഗല്‍ ഫരാഗ് കളം പിടിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. സ്റ്റാക്ക് ഡാറ്റാ സ്ട്രാറ്റജി നടത്തിയ സര്‍വ്വെ പ്രകാരം കേവലം 17 ശതമാനം വോട്ട് വിഹിതം നിലനിര്‍ത്താനാണ് കണ്‍സര്‍വേറ്റീവുകള്‍ക്ക് സാധിക്കുകയെന്നാണ് വ്യക്തമാകുന്നത്.

റിഫോമിന് 348 സീറ്റുകളും, ലേബറിന് 161 സീറ്റും, ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 63, മറ്റ് പാര്‍ട്ടികള്‍ക്ക് 46 എന്നിങ്ങനെ സീറ്റുകള്‍ വിഭജിക്കപ്പെടുമെന്നാണ് പ്രവചനം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ ഈ പ്രവചനങ്ങള്‍ അപകടമണി മുഴക്കുന്നുണ്ട്. മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ നിലനില്‍പ്പ് പോലും അപകടത്തിലാകുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

Latest News

Loading..