News

Share

ഏപ്രില്‍ മുതല്‍ മിനിമം വേതനം വര്‍ധിക്കുന്നു; ചെറുകിട സ്ഥാപനങ്ങള്‍ക്ക് ആശങ്ക

ഏപ്രില്‍ മുതല്‍ മിനിമം വേതനം വര്‍ധിക്കുന്നു; ചെറുകിട സ്ഥാപനങ്ങള്‍ക്ക് ആശങ്ക

ബജറ്റിലെ ആശങ്കള്‍ക്കിടെ തെല്ല് ആശ്വാസമായി ഏപ്രില്‍ മുതല്‍ മിനിമം വേതനം വര്‍ധിക്കുന്നു. സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് ഇത്. 27 ലക്ഷത്തോളം പേര്‍ക്ക് പ്രയോജനകരമാണ് പുതിയ പ്രഖ്യാപനം. ഏപ്രില്‍ മുതല്‍ മിനിമം വേതനം വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 21 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മണിക്കൂറില്‍ 50 പെന്‍സ് വര്‍ദ്ധിപ്പിച്ച് 12.71 പൗണ്ട് ആക്കും മിനിമം വേതനം. 18നും 20നും ഇടയില്‍ പ്രായമുള്ളവരുടെ വേതനത്തില്‍ 85 പെന്‍സിന്റെ വര്‍ധനവ് വരുത്തി മണിക്കൂറിന് 10.85 പൗണ്ട് ആക്കിയിട്ടുണ്ട്. അപ്രന്റീസുമാര്‍ക്ക് 45 പെന്‍സ് വര്‍ധിപ്പിച്ച് മണിക്കൂറിന് എട്ടു പൗണ്ടും ആക്കും.

എന്നാല്‍ വേതന വര്‍ധനവില്‍ തൊഴിലുടമകള്‍ ആശങ്കയിലാണ് . നാഷണല്‍ ഇന്‍ഷുറന്‍സിലെ തൊഴിലുടമയുടെ വിഹിതം വര്‍ധിപ്പിച്ചതും ബിസിനസ് നടത്തുന്നതിലെ വര്‍ധിദ്ധിച്ച ചെലവുകളിലും നിരാശയിലാണ് പലരും. ജോലിക്കാരുടെ എണ്ണത്തില്‍ കുറവു വരുത്താതെ തരമില്ലെന്ന അവസ്ഥയാണെന്നാണ് തൊഴിലുടമകളുടെ വാദം. മിനിമം വേതനം വര്‍ധിപ്പിക്കുമ്പോള്‍ കൂടുതല്‍ ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ക്കാകില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

തൊഴിലില്ലായ്മ ഉയരാന്‍ ഇതു കാരണമാകും. സമ്പദ് വ്യവസ്ഥയ്ക്ക് ദോഷകരമായേക്കാവുന്ന ചില നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിമര്‍ശനമുണ്ട്.

സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടല്‍ വക്കില്‍ നില്‍ക്കേ ജീവനക്കാരുടെ വേതന വര്‍ധനവ് തൊഴില്‍ ദാതാവില്‍ സമ്മര്‍ദ്ദം കൂട്ടും. പലരും ടാക്‌സ് വര്‍ധനവില്‍ പ്രതിസന്ധിയിലാണ്. പുതിയ നയം വിപരീത ഫലം ചെയ്യുമെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നു. നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം കൂടിയതോടെ പല ചെറുകിട സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലായിരുന്നു.

Latest News

Loading..