നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരിച്ച നിലയില്‍: വിയോഗം ജന്‍മദിനത്തലേന്ന്
ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡെണ്‍ഗാന്നണില്‍ മലയാളി യുവാവിന്റെ അപ്രതീക്ഷിത വിയോഗം. കോട്ടയം ചങ്ങനാശേരി സ്വദേശിയായ അഗസ്റ്റിന്‍ ചാക്കോ(29)യെആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെയര്‍ഹോം ജീവനക്കാരനായിരുന്നു അഗസ്റ്റിന്‍ ചാക്കോ.
19ന് ഉച്ചയ്ക്കു ശേഷം ഇദ്ദേഹത്തിന്റെ നാട്ടിലുള്ള സുഹൃത്ത് സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വീട് അകത്തു നിന്നു പൂട്ടിയ നിലയില്‍ കാണുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബെല്‍ഫാസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന്(ശനിയാഴ്ച) ജന്‍മദിനം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ തയാറെടുക്കുന്നതിനിടെയാണ് മരണ വിവരം അറിയുന്നത്. കേക്ക് നിര്‍മാണം പാതിവഴിയില്‍ ആയപ്പോഴാണ് മരണ വാര്‍ത്ത അറിയുന്നത് എന്നു സുഹൃത്തുക്കള്‍ പറഞ്ഞു. മരണം സംബന്ധിച്ച പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.